കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശേരി വിമാനത്താവളത്തിന് ബോംബ് ഭീഷണി

  • By Ajith Babu
Google Oneindia Malayalam News

Kochi Airport
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ 6.45 ഓടെയാണ് വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് എയര്‍ഇന്ത്യയുടെ ഓഫീസിലേക്ക് ഫോണ്‍ സന്ദേശമെത്തിയത്. എന്നാല്‍ ഭീഷണി വ്യാജമാണെന്ന് പിന്നീട് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി.

സൈബര്‍ സെല്‍ നടത്തിയ അന്വേഷത്തില്‍ തൃശൂര്‍ കുന്നംകുളം സ്വദേശി ഗോപാലകൃഷ്ണനാണ് വ്യാജ ഭീഷണി മുഴക്കിയതെന്ന് കണ്‌ടെത്തി. ഇയാളെ അന്വേഷിച്ച് പോലീസ് വീട്ടില്‍ എത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഫോണ്‍ കോള്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ പൊലീസിന്‍േറയും സി.ഐ.എസ്.എഫിന്‍േറയൂം ബോംബ് സ്‌ക്വാഡും പ്രത്യേക സംഘവും വിമാനത്താവളവും പരിസരവും സൂക്ഷ്മമായി പരിശോധിച്ചു. ദ്രുതകര്‍മ്മസേനയും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും രംഗത്തുണ്ടായിരുന്നു. പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. ബോംബ് ഭീഷണി വിമാനസര്‍വീസിനെ ബാധിച്ചില്ലെന്ന് സിയാന്‍ അധികൃതര്‍ വ്യക്തമാക്കി.

ബോംബ് ഭീഷണി കുറച്ചു സമയം വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി. ഇതൊരു മോക്ഡ്രില്‍ ആണെന്ന പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യയുടെ നടപടികളോട് അനിഷ്ടമുള്ള ആരെങ്കിലും നടത്തിയതാണോ ഫോണ്‍ വിളി എന്ന കാര്യവും പരിശോധിക്കുണ്ട്.

English summary
Cochin airport were on Saturday put on high alert after an anonymous call to the Air India office in Jeddah warned of a bomb blast at an airport,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X