സര്‍ക്കാര്‍ ഉടുതുണി നഷ്ടപ്പെട്ട അവസ്ഥയില്‍

രാഷ്ട്രീയവൈരം തീര്‍ക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
അടിയന്തരാവസ്ഥ കാലത്തു പോലും പ്രതിപക്ഷത്തെ ഇത്തരത്തില്‍ വേട്ടയാടിയിട്ടില്ല. സര്‍ക്കാരിന് ഉടുതുണി നഷ്ടപ്പെട്ട അവസ്ഥയാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസിലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയിലൂടെ ഉണ്ടായതെന്നും കോടിയേരി പറഞ്ഞു.
എന്നാല്‍ രാഷ്ട്രീയവൈരം തീര്‍ക്കുന്നതിന് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് അടിയന്തരപ്രമേയത്തിന് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാര്‍ നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.












Click it and Unblock the Notifications