കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഉടുതുണി നഷ്ടപ്പെട്ട അവസ്ഥയില്‍

  • By Ajith Babu
Google Oneindia Malayalam News

Assembly
തിരുവനന്തപുരം: വിജിലന്‍സിനെ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

രാഷ്ട്രീയവൈരം തീര്‍ക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

അടിയന്തരാവസ്ഥ കാലത്തു പോലും പ്രതിപക്ഷത്തെ ഇത്തരത്തില്‍ വേട്ടയാടിയിട്ടില്ല. സര്‍ക്കാരിന് ഉടുതുണി നഷ്ടപ്പെട്ട അവസ്ഥയാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസിലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയിലൂടെ ഉണ്ടായതെന്നും കോടിയേരി പറഞ്ഞു.

എന്നാല്‍ രാഷ്ട്രീയവൈരം തീര്‍ക്കുന്നതിന് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് അടിയന്തരപ്രമേയത്തിന് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാര്‍ നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

English summary
The opposition LDF staged a walkout from the assembly after the speaker denied permission for an adjournment motion on the allegation that vigilance is being used for political needs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X