കിങ്ഫിഷര്‍ വിമാനങ്ങള്‍ പിടിച്ചെടുത്തു

63 കോടി നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നു കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ രണ്ടു വിമാനങ്ങള്‍ സേവന നികുതി വകുപ്പ് പിടിച്ചെടുത്തത് കമ്പനിയെ കൂടുതല്‍ പ്രതിസന്ധികളിലാഴ്ത്തിയിരിക്കുകയാണ്.
128 കോടി രൂപയുടെ സേവന നികുതി കുടിശികയില്‍ 63 കോടി രൂപ അടക്കാന്‍ കിങ്ഫിഷറിനോട് വകുപ്പ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമയപരിധി അവസാനിച്ചിട്ടും കിങ്ഫിഷര്‍ നികുതി അടയ്ക്കാന്‍ തയാറായില്ല. ഇതേ തുടര്‍ന്നാണു വിമാനങ്ങള്‍ ജപ്തി ചെയ്തതെന്നു സേവന നികുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.
കൂടുതല്‍ വിമാനങ്ങള്‍ ജപ്തി ചെയേണ്ടി വന്നേക്കുമെന്നും മുംബൈയിലെ സേവന നികുതി കമ്മീഷണര്‍ സുശീല്‍ സോളങ്കി അറിയിച്ചു.
കിങ്ഫിഷറിനെതിരെ മുംബൈ വിമാനത്താവള അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. വിമാനം പാര്‍ക്ക് ചെയ്യുന്നതിനും മറ്റുമായി കൊടുക്കേണ്ടി 22 കോടി രൂപ കൊടുത്തു തീര്‍ത്തില്ലെങ്കില്‍ ഇവിടെ നിര്‍ത്തിയിട്ടിരിയ്ക്കുന്ന വിമാനങ്ങളെ ഒഴിപ്പിയ്ക്കുമെന്നാണ് എയര്‍പോര്‍ട്ട് അധികൃതരുടെ നിലപാട്.
മദ്യരാജാവ് വിജയ് മല്യ 2005ല്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ വിമാനക്കമ്പനിയ്ക്ക് ഇതുവരെ ഒരു രൂപ പോലും ലാഭമുണ്ടാക്കാനായിട്ടില്ല. 7000 കോടി രൂപയുടെ ബാങ്ക് കടം മാത്രമാണ് കിങ്ഫിഷറിന്റെ സമ്പാദ്യം.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications