കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിങ്ഫിഷര്‍ വിമാനങ്ങള്‍ പിടിച്ചെടുത്തു

  • By Ajith Babu
Google Oneindia Malayalam News

Kingfisher
മുംബൈ: കഴിഞ്ഞ സെപ്റ്റംബര്‍ 30ന് ശേഷം ഒരു സര്‍വീസ് പോലും നടത്താന്‍ കഴിയാതെ പ്രതിസന്ധിയിലായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വീണ്ടും തിരിച്ചടി.

63 കോടി നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നു കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ രണ്ടു വിമാനങ്ങള്‍ സേവന നികുതി വകുപ്പ് പിടിച്ചെടുത്തത് കമ്പനിയെ കൂടുതല്‍ പ്രതിസന്ധികളിലാഴ്ത്തിയിരിക്കുകയാണ്.

128 കോടി രൂപയുടെ സേവന നികുതി കുടിശികയില്‍ 63 കോടി രൂപ അടക്കാന്‍ കിങ്ഫിഷറിനോട് വകുപ്പ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമയപരിധി അവസാനിച്ചിട്ടും കിങ്ഫിഷര്‍ നികുതി അടയ്ക്കാന്‍ തയാറായില്ല. ഇതേ തുടര്‍ന്നാണു വിമാനങ്ങള്‍ ജപ്തി ചെയ്തതെന്നു സേവന നികുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.

കൂടുതല്‍ വിമാനങ്ങള്‍ ജപ്തി ചെയേണ്ടി വന്നേക്കുമെന്നും മുംബൈയിലെ സേവന നികുതി കമ്മീഷണര്‍ സുശീല്‍ സോളങ്കി അറിയിച്ചു.

കിങ്ഫിഷറിനെതിരെ മുംബൈ വിമാനത്താവള അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. വിമാനം പാര്‍ക്ക് ചെയ്യുന്നതിനും മറ്റുമായി കൊടുക്കേണ്ടി 22 കോടി രൂപ കൊടുത്തു തീര്‍ത്തില്ലെങ്കില്‍ ഇവിടെ നിര്‍ത്തിയിട്ടിരിയ്ക്കുന്ന വിമാനങ്ങളെ ഒഴിപ്പിയ്ക്കുമെന്നാണ് എയര്‍പോര്‍ട്ട് അധികൃതരുടെ നിലപാട്.

മദ്യരാജാവ് വിജയ് മല്യ 2005ല്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ വിമാനക്കമ്പനിയ്ക്ക് ഇതുവരെ ഒരു രൂപ പോലും ലാഭമുണ്ടാക്കാനായിട്ടില്ല. 7000 കോടി രൂപയുടെ ബാങ്ക് കടം മാത്രമാണ് കിങ്ഫിഷറിന്റെ സമ്പാദ്യം.

English summary
Service tax department seized one of its aircraft—a 62-seater ATR—for non-payment of dues, sources said. The aircraft was seized on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X