മാലിയില്‍ പട്ടാള അട്ടിമറി
മാലി റിപ്പബ്ലിക് പ്രധാനമന്ത്രി ഷൈഖ് മോഡിബോ ദിയാരയെ പട്ടാളം അറസ്റ്റ് ചെയ്തു. ദിയാരയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കയുടെ പടിഞ്ഞാറെ ഭാഗത്തുള്ള മാലി ഇസ്ലാമിക തീവ്രവാദികളും സൈന്യവും തമ്മില്‍ നിരന്തരം ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണ്.രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ കലാപം നടത്തുന്നവരെ അടിച്ചമര്‍ത്താന്‍ സേനാവിഭാഗത്തെ അയയ്ക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിറകെയാണ് സൈന്യം അധികാരം പിടിച്ചെടുത്തത്.
ദിയാര രാജ്യം വിടാന്‍ ശ്രമിച്ചതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് സൈന്യം വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചിലും ഇത്തരത്തിലുള്ള സൈനിക ഇടപെടലുകള്‍ ഉണ്ടായിരുന്നു. പ്രസിഡന്റ് അമാഡോ തൊമാനി തുറെയെ അധികാരഭ്രഷ്ടനാക്കി ക്യാപ്റ്റന്‍ അമാഡോ ഹയാ സനാഗോ ഭരണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടാഴ്ചക്കൊടുവില്‍ ശാസ്ത്രജ്ഞനായ ദിയാരയുടെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ ഉണ്ടാക്കിയതോടെ അധികാരം കൈമാറുകയും ചെയ്തു.

മാലിയുടെ വടക്കന്‍ ഭാഗം അല്‍ക്വയ്ദയ്ക്ക് ഏറെ സ്വാധീനമുള്ള പ്രദേശമായി മാറിയതാണ് സൈന്യത്തെ അയയ്ക്കാന്‍ യൂറോപ്യന്‍ യൂനിയനെ പ്രേരിപ്പിക്കുന്നത്. അള്‍ജീരിയയുടെ തെക്കുപടിഞ്ഞാറുള്ള ഈ രാജ്യത്തെ ഔദ്യോഗിക ഭാഷ ഫ്രഞ്ചാണെങ്കിലും 80 ശതമാനം പേരും സംസാരിക്കുന്ന ഭാഷ ബംബാരയാണ്. 90 ശതമാനം പേരും മുസ്ലീം മത വിശ്വാസികളാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications