കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിയില്‍ പട്ടാള അട്ടിമറി

Google Oneindia Malayalam News

മാലി റിപ്പബ്ലിക് പ്രധാനമന്ത്രി ഷൈഖ് മോഡിബോ ദിയാരയെ പട്ടാളം അറസ്റ്റ് ചെയ്തു. ദിയാരയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കയുടെ പടിഞ്ഞാറെ ഭാഗത്തുള്ള മാലി ഇസ്ലാമിക തീവ്രവാദികളും സൈന്യവും തമ്മില്‍ നിരന്തരം ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണ്.രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ കലാപം നടത്തുന്നവരെ അടിച്ചമര്‍ത്താന്‍ സേനാവിഭാഗത്തെ അയയ്ക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിറകെയാണ് സൈന്യം അധികാരം പിടിച്ചെടുത്തത്.

ദിയാര രാജ്യം വിടാന്‍ ശ്രമിച്ചതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് സൈന്യം വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചിലും ഇത്തരത്തിലുള്ള സൈനിക ഇടപെടലുകള്‍ ഉണ്ടായിരുന്നു. പ്രസിഡന്റ് അമാഡോ തൊമാനി തുറെയെ അധികാരഭ്രഷ്ടനാക്കി ക്യാപ്റ്റന്‍ അമാഡോ ഹയാ സനാഗോ ഭരണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടാഴ്ചക്കൊടുവില്‍ ശാസ്ത്രജ്ഞനായ ദിയാരയുടെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ ഉണ്ടാക്കിയതോടെ അധികാരം കൈമാറുകയും ചെയ്തു.

Cheik Modibo Diarra

മാലിയുടെ വടക്കന്‍ ഭാഗം അല്‍ക്വയ്ദയ്ക്ക് ഏറെ സ്വാധീനമുള്ള പ്രദേശമായി മാറിയതാണ് സൈന്യത്തെ അയയ്ക്കാന്‍ യൂറോപ്യന്‍ യൂനിയനെ പ്രേരിപ്പിക്കുന്നത്. അള്‍ജീരിയയുടെ തെക്കുപടിഞ്ഞാറുള്ള ഈ രാജ്യത്തെ ഔദ്യോഗിക ഭാഷ ഫ്രഞ്ചാണെങ്കിലും 80 ശതമാനം പേരും സംസാരിക്കുന്ന ഭാഷ ബംബാരയാണ്. 90 ശതമാനം പേരും മുസ്ലീം മത വിശ്വാസികളാണ്.

English summary
The prime minister of Mali has resigned on state television, hours after being arrested by soldiers who were behind a military coup in March.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X