യൂട്യൂബിന് ബദലുമായി ഇറാന്‍

ഫേസ്ബുക്കില്‍ മെഹ്‌റിനായി സമര്‍പ്പിക്കപ്പെട്ട പേജില്‍നിന്ന് വെബ്‌സൈറ്റിലേക്ക് ലിങ്കുകള്‍ ലഭിക്കും. 2009 മുതലാണ് യൂട്യൂബിന് ഇറാന്‍ സെന്‍സറിങ് ഏര്‍പ്പെടുത്തിയത്. മഹ്മൂദ് അഹ്മദിനെജാദ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍
യൂ ട്യൂബിലൂടെ നടത്തിയ കുപ്രചാരണങ്ങള്‍ തടയാനായിരുന്നു ഈ നടപടി. യൂ ട്യൂബിന് പുറമെ ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയിലിനും ഗൂഗിള്‍ സെര്‍ച്ചിനും ഇറാന്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
സ്വന്തം പൗരന്മാര്‍ക്ക് ഇന്റര്‍നെറ്റ് ലോകം നിഷേധിക്കുകയാണ് ഇറാനെന്ന് അമേരിക്കയും കൂട്ടാളികളും കുറ്റപ്പെടുത്തുന്നു. എന്നാല്‍, ഇന്റര്‍നെറ്റില്‍നിന്ന് ഭിന്നമായി രാജ്യത്തിന്റെ തനത് പാരമ്പര്യം നിലനിര്‍ത്തുന്ന 'ഇന്‍ട്രാനെറ്റ്' രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇറാന്‍.
സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കെതിരെ രാജ്യത്തിന് പുറത്തു നിന്നുണ്ടാവുന്ന സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കാനായി ആഗസ്റ്റില്‍ ഇ-ഗവണ്‍മെന്റ് സേവനങ്ങളെല്ലാം ഇന്റര്‍നെറ്റുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഭാവിയില്‍ ദേശീയ ഇന്‍ട്രാനെറ്റുമായി ബന്ധിപ്പിച്ച് സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഇറാന്റെ പദ്ധതി.


Click it and Unblock the Notifications