കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിമെയില്‍ സേവനം തടസ്സപ്പെട്ടു

Google Oneindia Malayalam News

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ജിമെയില്‍ ഇമെയില്‍ സേവനം താറുമാറായി. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗൂഗിളിന്റെ സേവനം നഷ്ടപ്പെട്ടത്. പരിഭ്രമിച്ച ജനങ്ങള്‍ ഫോറങ്ങളിലും ട്വിറ്ററിലും നിരവധി പോസ്റ്റുകളാണിട്ടത്.

11 മണിയോടുകൂടി ഗൂഗിളിന്റെ ആപ് സര്‍വീസ് പേജില്‍ ഇതുസംബന്ധിച്ച അറിയിപ്പുണ്ടായി. ഗൂഗിള്‍ മെയിലുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കും. എന്ന സന്ദേശമാണ് അവിടെ ഉണ്ടായിരുന്നത്.

Gmail Down

ഇമെയിലിനൊപ്പം ഗൂഗിള്‍ ഡ്രൈവ്, ക്രോം, ഗൂഗിള്‍ ഡോക്‌സ് സേവനങ്ങളും തടസ്സപ്പെട്ടിരുന്നതായി പരാതിയുണ്ട്. എന്തായാലും 30 മിനിറ്റിനുള്ളില്‍ ഗൂഗിള്‍ സംഗതി ശരിയാക്കി. എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തില്‍ ഗൂഗിളില്‍ നിന്നുള്ള വിശദീകരണം ചൊവ്വാഴ്ചയുണ്ടാകുമെന്നാണ് കരുതുന്നത്.

ഡിഎന്‍എസില്‍ മാറ്റം വരുത്തിയതിനാല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കും ചില സ്ഥലങ്ങളില്‍ ലഭിച്ചിരുന്നില്ല. ഇമേജുകളും വീഡിയോകളും കാണാത്ത വാളുകളായിരുന്നു പലര്‍ക്കുമുണ്ടായിരുന്നത്. എന്നാല്‍ ഫേസ്ബുക്ക് ഡൗണ്‍ ആയതിനെ കുറിച്ച് ആളുകള്‍ക്ക് വലിയ ആശങ്കയുണ്ടായിരുന്നില്ല. ജിമെയില്‍ ഡൗണായത് ചിലരെ ശരിയ്ക്കും പേടിപ്പിച്ചു. ഇമെയിലിനൊപ്പമുള്ള രേഖകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയാണ് പലരുടെയും ട്വിറ്റര്‍ പോസ്റ്റില്‍ പ്രകടമായത്.

English summary
Web users from across the world reported on forums and Twitter that Gmail, one of the most widely used email services, suffered outage on Monday evening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X