അയപ്പന്മാര്‍ തീവണ്ടിക്കുള്ളില്‍ കുളിക്കരുതെന്ന്
സേലം: ശബരിമല തീര്‍ഥാടകര്‍ തീവണ്ടിയ്ക്കുള്ളില്‍ കുളിക്കുന്നത് ഒഴിവാക്കണമെന്ന് ദക്ഷിണ റെയില്‍വേ. തീവണ്ടികളില്‍ ആവശ്യത്തിനു വെള്ളമില്ലെന്നാരോപിച്ച് ഈറോഡ് റെയില്‍വേ സ്‌റ്റേഷനില്‍ തീര്‍ഥാടകര്‍ ബഹളം കൂട്ടിയതിനെത്തുടര്‍ന്നാണ് റെയില്‍വേ അധികൃതര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. തീവണ്ടിയ്ക്കുള്ളിലെ വെള്ളം കുളിക്കാനുള്ളതല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ശബരിമല തീര്‍ത്ഥാടന സീസണിലാണ് ഇത്തരം പരാതികള്‍ വ്യാപകമായി ഉയരുന്നത്. ദീപാവലി, പൊങ്കല്‍, പുതുവര്‍ഷം തുടങ്ങിയ ആഘോഷാവസരങ്ങളില്‍ ഇതിനെക്കാള്‍ തിരക്കുണ്ടാകാറുണ്ടെങ്കിലും വെള്ളത്തിനു ക്ഷാമമുണ്ടാകാറില്ല. ഈ സാഹചര്യത്തില്‍ വെള്ളമില്ലെന്ന ആരോപണം അടിസ്ഥാനരഹിതംമാണ്. ടോയ്‌ലെറ്റുകളിലെ വെള്ളം അയ്യപ്പഭക്തര്‍ കുളിക്കാന്‍ ഉപയോഗിക്കുന്നതാണ് ക്ഷാമത്തിനു കാരണമെന്ന് സേലം ഡിവിഷന്‍ പിആര്‍ഒ ജി.വി. വെങ്കിടേശന്‍ പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ റെയില്‍വേ നല്‍കുന്നില്ലെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അയപ്പ ഭക്തന്മാര്‍ അതിരാവിലെ എണീറ്റ് കോച്ചിനുള്ളില്‍ കുളിയ്ക്കുന്നതാണ് പതിവ്. ഇത് പരമാവധി ഒഴിവാക്കണം. 400 ലിറ്ററിന്റെ നാലു ടാങ്കുകളാണ് ഒരു കോച്ചിലുള്ളത്. ചെന്നൈ സെന്‍ട്രലിലും ഈറോഡിലും വെള്ളം നിറയ്ക്കുന്നുണ്ട്.
ടൊയ്‌ലെറ്റ് ആവശ്യത്തിനും കൈകഴുകാനും മാത്രമേ വെള്ളം ഉപയോഗിക്കാവൂ എന്നാണ് റെയില്‍വേയുടെ ചട്ടം. സ്‌റ്റേഷനുകളിലെ കാത്തിരിപ്പുമുറികളും അയ്യപ്പന്മാര്‍ കൂട്ടത്തോടെ എത്തി കുളിയ്ക്കുന്നതിനാല്‍ അവിടെയും ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇതിന് പുറമെ തീവണ്ടിയ്ക്കുള്ളില്‍ കര്‍പ്പൂരം കത്തിച്ച് പൂജയും മറ്റും നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അപകടം വരുത്തിവെയ്ക്കുമെന്നതിനാല്‍ ഇത് കര്‍ശനമായി ഒഴിവാക്കണം. മതപരമായ വികാരങ്ങളെ മാനിച്ചുകൊണ്ടാണ് റെയില്‍വേ ഇക്കാര്യം അറിയിക്കുന്നതെന്നും വെങ്കിടേശന്‍ പറഞ്ഞു.












Click it and Unblock the Notifications