വാള്‍മാര്‍ട്ടിന്റെ കോഴ ജുഡീഷ്യല്‍ അന്വേഷണം നടത്തും

രാവിലെ സഭ സമ്മേളിച്ച ശേഷമാണ് കമല്‍നാഥ് സര്‍ക്കാരിന്റെ തീരുമാനം അറിയിച്ചത്. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലും മന്ത്രി ഇക്കാര്യം അറിയിക്കുമെന്ന് അധ്യക്ഷന്‍ ഹമീദ് അന്‍സാരി അറിയിച്ചു.
വാള്‍മാര്‍ട്ട് 125 കോടി ചെലവഴിച്ചുവെന്ന വിവാദത്തെ കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റ് തടസപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് തയാറാണെന്ന് ചൊവ്വാഴ്ച സഭയെ അറിയിച്ചിരുന്നു. അന്വേഷണത്തെ എല്ലാ കക്ഷികളും സ്വാഗതം ചെയ്തു.












Click it and Unblock the Notifications