ഇത്തവണ ഖുശ്ബുവിനെ കുടുക്കിയത് സാരി

ഖുശ്ബു മാപ്പുപറയണമെന്ന് ഹിന്ദു മക്കള്‍ കക്ഷി (എച്ച്എംകെ) ആവശ്യപ്പെട്ടു കഴിഞ്ഞു. ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ക്ഷമ ചോദിച്ചില്ലെങ്കില്‍ ഖുശ്ബുവിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സാരിയുടെ ബോര്‍ഡറില്‍ രാമന്റെയും കൃഷ്ണന്റെയും ചിത്രങ്ങള്‍ തുന്നുന്നതും പതിപ്പിയ്ക്കുന്നതുമെല്ലാം ഇന്ത്യക്കാര്‍ക്കിടയില്‍ സാധാരണയാണ്. എന്നാല്‍ ബ്രഹ്മചാരിയായ ഹനുമാനെ സാരിയില്‍ ഉള്‍ക്കൊള്ളിച്ചതാണ് ഹൈന്ദവ സംഘടനകളെ പ്രകോപിപ്പിച്ചിരിയ്ക്കുന്നത്.
ഇതാദ്യമായല്ല ഖുശ്ബു ഹൈന്ദവ സംസ്‌കാരത്തെ അപമാനിയ്ക്കുന്നതെന്ന് എച്ച്എംകെ പ്രസിഡന്റ് അര്‍ജുന്‍ സമ്പത്ത് പറഞ്ഞു. എന്നാല്‍ പ്രതിക്ഷേധക്കാരെ വകവയ്ക്കില്ലെന്ന് ഖുശ്ബു വ്യക്തമാക്കി കഴിഞ്ഞു. സംസ്‌ക്കാരത്തിന്റെ സംരക്ഷകരായി സ്വയം ചമയുന്നവര്‍ ആരാണെന്നാണ് നടിയുടോ ചോദ്യം. ഏതെങ്കിലുമൊരുത്തന്റെ ആരോപണത്തോട് മറുപടി പറയില്ലെന്നും ഖുശ്ബു വ്യക്തമാക്കി.












Click it and Unblock the Notifications