കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ ഖുശ്ബുവിനെ കുടുക്കിയത് സാരി

  • By Ajith Babu
Google Oneindia Malayalam News

Khushbu
ചെന്നൈ: വിവാഹേതര ബന്ധത്തെപ്പറ്റി വിവാദപ്രസ്താവന നടത്തി വന്‍ പ്രതിഷേധം നേരിടേണ്ടി വന്ന ഖുശ്ബു വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ആറ് മീറ്റര്‍ വരുന്ന സാരിയാണ് ഇത്തവണ ഖുശ്ബുവിനെ വിവാദനായികയാക്കി മാറ്റിയിരിക്കുന്നത്. ഹനുമാന്‍, കൃഷ്ണന്‍, രാമന്‍ എന്നീ ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള സാരി ധരിച്ച് ഹൈദരാബാദില്‍ ഒരു തെലുങ്ക് സിനിമാച്ചടങ്ങില്‍ പങ്കെടുത്തതാണ് വിവാദമായത്.

ഖുശ്ബു മാപ്പുപറയണമെന്ന് ഹിന്ദു മക്കള്‍ കക്ഷി (എച്ച്എംകെ) ആവശ്യപ്പെട്ടു കഴിഞ്ഞു. ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ക്ഷമ ചോദിച്ചില്ലെങ്കില്‍ ഖുശ്ബുവിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സാരിയുടെ ബോര്‍ഡറില്‍ രാമന്റെയും കൃഷ്ണന്റെയും ചിത്രങ്ങള്‍ തുന്നുന്നതും പതിപ്പിയ്ക്കുന്നതുമെല്ലാം ഇന്ത്യക്കാര്‍ക്കിടയില്‍ സാധാരണയാണ്. എന്നാല്‍ ബ്രഹ്മചാരിയായ ഹനുമാനെ സാരിയില്‍ ഉള്‍ക്കൊള്ളിച്ചതാണ് ഹൈന്ദവ സംഘടനകളെ പ്രകോപിപ്പിച്ചിരിയ്ക്കുന്നത്.

ഇതാദ്യമായല്ല ഖുശ്ബു ഹൈന്ദവ സംസ്‌കാരത്തെ അപമാനിയ്ക്കുന്നതെന്ന് എച്ച്എംകെ പ്രസിഡന്റ് അര്‍ജുന്‍ സമ്പത്ത് പറഞ്ഞു. എന്നാല്‍ പ്രതിക്ഷേധക്കാരെ വകവയ്ക്കില്ലെന്ന് ഖുശ്ബു വ്യക്തമാക്കി കഴിഞ്ഞു. സംസ്‌ക്കാരത്തിന്റെ സംരക്ഷകരായി സ്വയം ചമയുന്നവര്‍ ആരാണെന്നാണ് നടിയുടോ ചോദ്യം. ഏതെങ്കിലുമൊരുത്തന്റെ ആരോപണത്തോട് മറുപടി പറയില്ലെന്നും ഖുശ്ബു വ്യക്തമാക്കി.

English summary
Khushbu has invited the wrath of a Hindutva outfit by wearing a sari printed with images of Lord Ram, Krishna and Hanuman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X