രാജ്യറാണി എക്സ്പ്രസ് പാളം തെറ്റി

സംഭവത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.എഞ്ചിനും രണ്ട് ബോഗികളും പാളത്തില്‍നിന്നും തെന്നിമാറിയിട്ടുണ്ട്. പഴകി ദ്രവിച്ച 96126 എ.സി. കോച്ചാണ് അപകടത്തില്‍ പെട്ടത്. ബോഗിയുടെ ചക്രം പാളത്തില്‍ നിന്നു താഴെപ്പോകുകയായിരുന്നു.
തീവണ്ടിയില്‍ നിന്ന് അടര്‍ന്നു വീണ തകിട് പാളത്തില്‍ വീണ് അതിലേക്കു ചക്രം കയറിയപ്പോള്‍ തെന്നുകയായിരുന്നുവെന്നു കരുതുന്നു. റെയില്‍വേ പാളത്തില്‍ തകരഷീറ്റ് കണ്‌ടെത്തിയതായി പ്രദേശവാസികളും പറഞ്ഞു. ട്രാക്കില്‍ നിന്ന് ശബ്ദവും പുകയും ഉയരുന്നത് ശ്രദ്ധയില്‍ പെട്ട് യാത്രക്കാര്‍ അപായച്ചങ്ങല വലിച്ചതിനെ തുടര്‍ന്നാണ് തീവണ്ടി നിര്‍ത്തിയത്.
ഒറ്റവരിപ്പാതയായതിനാല്‍ തിരുവനന്തപുരത്തുനിന്നും പ്രത്യേക എഞ്ചിന്‍ കൊണ്ടുവന്ന് ചരിഞ്ഞ ബോഗികള്‍ വേര്‍പ്പെടുത്തി 10 മണിയോടെ ഈ റൂട്ടിലുള്ള ഗതാഗതം പുനസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതുവഴിയുള്ള ട്രെയിനുകളെല്ലാം ആലപ്പുഴ വഴി തിരിച്ചിട്ടുവിട്ടിരിയ്ക്കുകയാണ്.
അപകടത്തെ കുറിച്ച് റയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ അട്ടമിറി സാധ്യതയില്ലെന്ന് അധികൃതര്‍ അറിയിച്ചു.


Click it and Unblock the Notifications