മതംമാറ്റത്തിനുശേഷമുള്ള വിവാഹം അസാധു: ഹൈക്കോടതി

വിശ്വഹിന്ദു പരിഷത്തിന്റെ പിന്തുണയോടുകൂടി മുസ്ലീം യുവാവ് ഹിന്ദു യുവതിയെ വിവാഹം കഴിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ വേണ്ടി ഹിന്ദു മതത്തിലേക്ക് മാറുകയും മതം മാറിയതിന് വിഎച്ച്പിയുടെ സര്‍ട്ടിഫിക്കറ്റും വിവാഹത്തിന് കലൂരിലെ വിവാഹത്തിന് പ്രശസ്തമായ ക്ഷേത്രത്തിലെ സര്‍ട്ടിഫിക്കറ്റും തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊല്ലത്തെ അഞ്ചലിലുള്ള ഷൈജു(24)ആയിരുന്നു പരാതിക്കാരന്‍. ഭാര്യയായ അശ്വതി രവീന്ദ്രനെ(22) പിതാവും അമ്മാവനും ചേര്‍ന്ന് തടഞ്ഞുവെച്ചിരിക്കുകയാണെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.
മതം മാറ്റം വിവാഹത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവര്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തന്നെ വേണം വിവാഹം കഴിയ്ക്കാനെന്ന് കോടതി നിര്‍ദ്ദേശിച്ചു. കോടതിയില്‍ ഹാജരായ പെണ്‍കുട്ടി കലൂരിലെ പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതയായിട്ടുണ്ടെന്ന് കോടതിയെ ബോധിപ്പിച്ചു.
അതേ സമയം ഒറ്റ രാത്രി കൊണ്ട് മുസ്ലീം മതത്തില്‍ നിന്നു ഹിന്ദുമതത്തിലേക്ക് മാറിയ യുവാവിന്റെ നടപടിയെ പെണ്‍കുട്ടിയുടെ പിതാവ് ചോദ്യം ചെയ്തു. രണ്ടു കുടുംബങ്ങളും സാമൂഹികവും സാമ്പത്തികവുമായ ഏറെ അന്തരമുണ്ട്. ഒരു സുപ്രഭാതത്തില്‍ മതം മാറിയതുകൊണ്ടു മാത്രം വിവാഹത്തെ അംഗീകരിക്കാനാവില്ല. കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് ഷൈജുവും അശ്വതിയും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ്.
കോടതിയുടെ നടപടി 'ലൗ ജിഹാദ്' വീരന്മാരെയും വെള്ളം കുടിപ്പിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. മതപാഠശാലകളിലേക്കയച്ച് മാസങ്ങളോളം നീളുന്ന പഠനത്തിനു ശേഷമാണ് പല ഹിന്ദു യുവതികളെയും മുസ്ലീം യുവാക്കള്‍ കുടുംബത്തിലേക്ക് കയറ്റുന്നത്. വിവാഹം നടക്കുന്നത് മുസ്ലീം വിശ്വാസരീതികള്‍ക്ക് അനുസരിച്ചുമായിരിക്കും. കോടതിയുടെ നിര്‍ദ്ദേശത്തോടെ വ്യത്യസ്ത വിഭാഗത്തില്‍ പെട്ടവര്‍ വിവാഹം കഴിയ്ക്കുന്നത് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരിക്കണം.












Click it and Unblock the Notifications