മകള്‍ ജീവനൊടുക്കി; കാമുകന്റെ അമ്മയെ കുത്തിക്കൊന്നു
അമ്പലപ്പുഴ: പ്രണയ നൈരാശ്യം മൂലം പഌ്‌വണ്‍ വിദ്യാര്‍ഥിനിയായ മകള്‍ ആത്മഹത്യ ചെയ്തതിന്റെ രോഷത്തില്‍ അച്ഛന്‍ കാമുകന്റെ അമ്മയെ കുത്തിക്കൊന്നു. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം.
പുന്നപ്ര പറവൂര്‍ സ്വദേശി ഹരിദാസിന്റെ മകള്‍ ഹരിതയും (17) തെക്കെമടം സ്വദേശി ശശിയുടെ മകന്‍ അനീഷും തമ്മില്‍ പ്രണയത്തിലായിരുന്നു. ബുധനാഴ്ച വിവാഹം കഴിയ്ക്കാനായി ഇവര്‍ തീരുമാനിച്ചിരുന്നു. രാവിലെ താലിമാലയുമായി ഹരിതയുടെ വീട്ടില്‍ അനീഷ് എത്തിയെങ്കിലും ഹരിദാസന്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചു.
അനീഷ് മടങ്ങിയതിന്റെ വിഷമത്തില്‍ ഹരിത അകത്തു കയറി വീട്ടില്‍ തൂങ്ങിമരിച്ചു. ഹരിതയുടെ ജഡം ആസ്പത്രിയിലെത്തിച്ചതോടെ നിയന്ത്രണംവിട്ട ഹരിദാസന്‍ നേരെ അനീഷിന്റെ വീട്ടിലെത്തി അമ്മ പത്മിനിയെ (45) കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പത്മിനിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനീഷിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഹരിദാസന്‍ ഇപ്പോള്‍ പുന്നപ്ര പോലീസിന്റെ പിടിയിലാണ്.












Click it and Unblock the Notifications