കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഘോഷിക്കൂ.... 12-12-12

  • By Ajith Babu
Google Oneindia Malayalam News

12-12-12
കൊച്ചി: 12-12-12 ഇനിയിതു പോലൊരു ദിനം കണികാണണമെങ്കില്‍ നൂറ്റാണ്ട് കഴിയണം. ഇപ്പോള്‍ ജീവിച്ചിരിയ്ക്കുന്നവരില്‍ ഭൂരിഭാഗത്തിനും അതിനുള്ള ഭാഗ്യമുണ്ടാവില്ലെന്നുറപ്പ്.

ഈ സഹസ്രാബ്ദം പിറവിയെടുത്തതിന് ശേഷം കലണ്ടറിലെ 01-01-01 മുതല്‍ 11-11-11 വരെ കാണാന്‍ നമുക്ക് കഴിഞ്ഞു. എന്നാലിന്നത്തോടെ ഈ നമ്പര്‍ ഗെയിമിന് തത്കാലത്തേക്ക് അവസാനമാവുകയാണ്. മാസങ്ങളുടെ എണ്ണം 12ല്‍ അവസാനിയ്ക്കുന്നതിനാലാണ് ഒറ്റയക്ക ദിനങ്ങളുടെ ആവര്‍ത്തനും അര്‍ദ്ധവിരാമമാവുന്നത്. സമാനമായ ഒരു കൗതുകത്തീയതി വരാന്‍ ഇനി 89 വര്‍ഷത്തിന്റെ നീണ്ട കാത്തിരിപ്പ്. ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ ആദ്യദിനമായ 01-01-2101ലാണ് ഇത്തരത്തിലൊരു ദിനം ഇനി വന്നെത്തൂ.

12-12-12 എന്ന ദിനം മാത്രമല്ല, ഉച്ചയ്ക്ക് 12 മണി, 12 മിനിറ്റ്, 12 സെക്കന്‍ഡ് കൂടി കണക്കിലെടുത്താല്‍ 12-12-12-12-12-12 എന്നിങ്ങനെയാവും ക്ലോക്കില്‍ തെളിയുക. ഇതും ഈ ദിവസത്തിന്റെ ഗ്ലാമര്‍ വര്‍ദ്ധിപ്പിയ്ക്കുന്നു.

ജീവിതം ആഘോഷിയ്ക്കാന്‍ കാരണങ്ങള്‍ തേടിനടക്കുന്നവര്‍ക്ക് അപൂര്‍വദിനം ഏറെ വിശേഷപ്പെട്ടത് തന്നെ. എന്നുമെന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതും അഭിമാനത്തോടെ പറയാന്‍ കഴിയുന്നതുമായ ദിനത്തില്‍ വിവാഹവും സ്ഥാപനങ്ങളുടെ ഉദ്ഘാടനവും ഗൃഹപ്രവേശവുമെല്ലാം തീരുമാനിച്ചവര്‍ ഒരുപാടുണ്ട്. ഒരുപടി കൂടി കടന്ന് ഭാഗ്യദിനത്തില്‍ ഒരു കുഞ്ഞുപിറക്കുന്നതും കാത്ത് ഒട്ടേറെ ഗര്‍ഭിണികള്‍ ലോകമെമ്പാടുമുള്ള ആശുപത്രികളില്‍ കാത്തിരിയ്ക്കുന്നുണ്ട്. മുംബൈയിലെ വിവിധ ആശുപത്രികളിലായി ഇരുനൂറിലേറെ പേരാണ് പ്രസവത്തിനു ബുക്ക് ചെയ്തിരിക്കുന്നത്.

ലോകം 12ന്റെ സമാഗമം ആഘോഷിയ്ക്കുമ്പോള്‍ നിങ്ങളെന്തിന് മാറിനില്‍ക്കണം. ക്ലോക്കില്‍ ആറ് പന്ത്രണ്ടുകള്‍ തെളിയുന്ന നിമിഷം ഡിജിറ്റല്‍ ക്യാമറയില്‍ ഒരു ചിത്രമെടുക്കുകയോ പ്രിയപ്പെട്ടവര്‍ക്ക് ആശംസ നേര്‍ന്ന് ഇ-മെയിലെ എസ്എംഎസോ അയക്കുകയോ ചെയ്യൂ. അങ്ങനെ ഈ അപൂര്‍വ നിമിഷം നിങ്ങള്‍ക്കും സ്വന്തമാക്കാം.

English summary
The only other hitch is that 12-12-12 falls on a Wednesday and not a weekend. In India, the media has already informed us that quite a number of expecting parents are keen on having their babies delivered today.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X