കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണ്ഡിറ്റ് രവിശങ്കര്‍ അന്തരിച്ചു

  • By Ajith Babu
Google Oneindia Malayalam News

Pandit Ravishankar
ദില്ലി സിത്താര്‍ തന്ത്രികളിലൂടെ ഇന്ത്യന്‍ സംഗീതത്തിന്റെ കീര്‍ത്തി ലോകമെങ്ങും എത്തിച്ച പണ്ഡിറ്റ് രവിശങ്കര്‍(92) അന്തരിച്ചു. അമേരിക്കയിലെ സാന്റിയാഗോയിലായിരുന്നു അന്ത്യം. വാര്‍ധക്യജനകമായ അസുഖങ്ങള്‍ കാരണം ഏറെനാളായി സംഗീതരംഗത്തു നിന്ന് മാറിനില്‍ക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വ്യാഴാഴ്ച ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ലാ ജൊല്ലയിലെ സക്രിപ്‌സ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ദ ചികിത്സ നല്‍കിവരുന്നതിനിടെ ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു.

മൂന്നു തവണ ഗ്രാമി അവാര്‍ഡ് നേടിയ അദ്ദേഹത്തെ രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചിടുണ്ട്. 1920 ഏപ്രിലില്‍ വാരണാസിയിലായിരുന്നു രവിശങ്കര്‍ ജനിച്ചത്. ബാല്യകാലം മുതല്‍ സംഗീതത്തില്‍ താല്‍പര്യമുണ്ടായിരുന്നു. ചെറുപ്പത്തില്‍ നാടോടി സംഗീതത്തിലായിരുന്നു താത്പര്യം. പിന്നീട് നൃത്തത്തിലേക്കു തിരിഞ്ഞു. സഹോദരന്‍ ഉദയശങ്കറിനൊപ്പം ചേര്‍ന്നതാണ് രവിശങ്കറിന്റെ കലാജീവിതത്തില്‍ നിര്‍ണായകമായത്. പിന്നീട് പതിനെട്ടു വയസോടെയാണു സിത്താര്‍ പഠനം ആരംഭിച്ചു.

പ്രശസ്ത സംഗീതജ്ഞരായ നോറാ ലീയും, അനുഷ്‌കയും മക്കളാണ്. ഇന്ത്യയില്‍ രവിശങ്കറിന്റെ അവസാന കച്ചേരി നടന്നത് കഴിഞ്ഞ ഫെബ്രുവരി ഏഴിനു ബാംഗ്ലൂരിലാണ്.

English summary
Legendary musician, Pandit Ravi Shankar passed in San Diego on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X