Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്‌സല്‍ ഗുരുവിനെ എന്നു തൂക്കും: ബിജെപി

ദില്ലി: പാര്‍ലമെന്റ് ആക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ തൂക്കികൊല്ലുന്ന തിയ്യതി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

തീവ്രവാദ ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരുടെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കില്‍ ഗുരുവിനെ ശിക്ഷിക്കുക തന്നെ വേണം-ആക്രമണത്തിന്റെ പതിമൂന്നാം വാര്‍ഷികദിനമായ വ്യാഴാഴ്ച പ്രതിപക്ഷ നേതാവ് സുഷമസ്വരാജാണ് ഈ ആവശ്യമുന്നയിച്ചത്.

Afzal Guru

ഗുരുവിനെ കൊല്ലാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആ തിയ്യതി പ്രഖ്യാപിക്കാന്‍ ഇത്രയും നല്ലൊരു ദിവസം വേറെയുണ്ടാവില്ല. കസബിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിച്ചു. ഗുരുവിന്റെ കാര്യത്തിലും അതുണ്ടാവണം-രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അവര്‍ വ്യക്തമാക്കി.

എന്നാല്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ രാഷ്ട്രീയ ആയുധമാക്കാനുള്ള ബിജെപി നീക്കത്തെ കോണ്‍ഗ്രസ് എതിര്‍ത്തു. ചില നടപടി ക്രമങ്ങളുണ്ട്. അത് പൂര്‍ത്തിയായാലുടന്‍ മാത്രമേ ശിക്ഷ നടപ്പാക്കാന്‍ പറ്റൂ. എല്ലാ ഡിസംബര്‍ മാസവും ഈ വിഷയത്തെ രാഷ്ട്രീയമായി ഉയര്‍ത്തികൊണ്ടു വരുന്നത് ശരിയല്ലെന്നാണ് പറയാനുള്ളത്. രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായവരെ കളിയാക്കുന്നതിന് തുല്യമാണിത്-ആഭ്യന്തരകാര്യസഹമന്ത്രി ആര്‍പിഎന്‍ സിങ് അറിയിച്ചു. 2001 ഡിസംബര്‍ 13നാണ് രാജ്യത്തെ ഞെ്ട്ടിച്ച പാര്‍ലമെന്റ് ആക്രമണമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+