പഴയനൂഡില്‍സ് കഴിച്ച അഞ്ചുവയസ്സുകാരി മരിച്ചു

നിസാറിന്റെയും സഹോദരന്‍ ഗുല്‍സാല്‍ അഹമ്മദിന്റെയും ഉടമസ്ഥതയിലുള്ള കടയില്‍ നിന്നു തന്നെയാണ് നൂഡില്‍സ് കൊണ്ടുവന്നത്. കഴിച്ച ഉടന്‍ തന്നെ കുട്ടിയും മാതാപിതാക്കളും മൂന്നു അടുത്ത ബന്ധുക്കളും ബോധം കെട്ടുവീണു. ആശുപത്രിയിലെത്തിയ ഉടനെ വയറ് കഴുകി( gastric lavage)യെങ്കിലും കുട്ടിയുടെ ജീവന്‍മാത്രം രക്ഷിയ്ക്കാന്‍ കഴിഞ്ഞില്ല.
കുല്‍ഗാം ആശുപത്രിയില്‍ നിന്നും ശ്രീനഗറിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ എസ്എംഎച്ച്എസ് ആശുപത്രിയിലും മറ്റുള്ളവര്‍ ജിബി പാന്ത് ആശുപത്രിയിലും ചികിത്സയിലാണ്.
നൂഡില്‍സ് പാക്കറ്റും ബാക്കിയുള്ള ഭക്ഷണവും പോലിസ് സാംപിളിനായി ശേഖരിച്ചിട്ടുണ്ട്. സിആര്‍പിസിയിലെ 174ാം വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്പി മുഹമ്മദ് ഷാഫി മിര്‍ അറിയിച്ചു.












Click it and Unblock the Notifications