കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ പോര്‍ട്ടബിലിറ്റി രാജ്യം മുഴുവന്‍

Google Oneindia Malayalam News

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം രാജ്യവ്യാപകമാക്കുന്നു. നിലവില്‍ ഒരു സര്‍ക്കിളിനുള്ളില്‍ മാത്രമാണ് നമ്പര്‍ പോര്‍ട്ടബിലിറ്റി അനുവദിക്കുന്നത്. 2013 ഫെബ്രുവരിയോടു കൂടി ഏത് നമ്പറും ഏത് സര്‍ക്കിളിലേക്കും മാറ്റാന്‍ സാധിക്കും.

ജോലി ആവശ്യത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഇനി നമ്പര്‍ മാറ്റേണ്ടെന്ന് ചുരുക്കം. ഉദാഹരണത്തിന് കേരളത്തില്‍ ഐഡിയ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായ നമ്പര്‍ മാറാതെ തന്നെ കര്‍ണാടക സര്‍ക്കിളിലെ ഐഡിയയിലേക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും മൊബൈല്‍ പ്രൊവൈഡറിലേക്കോ പോര്‍ട്ട് ചെയ്യാന്‍ സാധിക്കും.

Kapil Sibel

ജോലിയും താമസവും മാറുമ്പോള്‍ മൊബൈല്‍ നമ്പര്‍മാറുമെന്ന ടെന്‍ഷന്‍ ഇതോടെ ഇല്ലാതാകും. പക്ഷേ, തൊട്ടടുത്ത മാസം റോമിങ് കൂടി ഫ്രീയാകുന്നതോടെ ഇത്തരം മാറ്റത്തിന് വലിയ പ്രസക്തിയില്ല. പക്ഷേ, പുതിയ സ്ഥലത്ത് നേരത്തെയുള്ള കമ്പനിക്ക് മികച്ച കവറേജോ സേവനമോ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ പുതിയ തീരുമാനം അനുഗ്രഹമാകും.

ഇന്ത്യയില്‍ 22 ടെലികോം സര്‍ക്കിളുകളാണുള്ളത്. സര്‍ക്കിളിനുള്ളില്‍ പോര്‍ട്ട് ചെയ്യാനുള്ള സൗകര്യത്തിനായി ഏഴരക്കോടിയോളം ആളുകളാണ് 2012 ഒക്ടോബര്‍ വരെ അപേക്ഷ നല്‍കിയിട്ടുള്ളത്. സെപ്തംബര്‍ വരെ 5360000 പേര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തിയെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.

English summary
Telecom Minister Kapil Sibal on Thursday said nationwide Mobile Number Portability (MNP) is expected to be rolled out by February 2013, which will allow users to retain their numbers even if they move from one State to another
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X