Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്രമോഡിയ്ക്കായി പഥാന്‍ പ്രചാരണത്തിനിറങ്ങി

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഥാന്‍ നരേന്ദ്ര മോഡിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. ബുധനാഴ്ച ഖെഡയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പഥാന്‍ മോഡിക്കൊപ്പം വേദി പങ്കിടുകയും ചെയ്തു.

തിരഞ്ഞെടുപ്പിന് മുമ്പ് മുസ്ലീം വോട്ടുബാങ്ക് ലക്ഷ്യമാക്കി മോഡിയിറക്കിയ തുരുപ്പ് ശീട്ടാണ് പഥാനെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. 'പ്രചാരണത്തിന് ആശംസകള്‍ അര്‍പ്പിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഹൃദയവും നമ്മോടൊപ്പമുണ്ട്' എന്ന വാക്കുകളിലൂടെയാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ മോഡി പഥാനെ സ്വാഗതം ചെയ്തത്.

Irfan Pathan

രാഷ്ട്രീയ ചായ്‌വ് കൊണ്ടല്ല പഥാന്‍ സഹോദരന്മാര്‍ ബിജെപിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നത്. സെലിബ്രിറ്റികള്‍ എന്ന രീതിയിലാണ്. അവര്‍ക്ക് രാഷ്ട്രീയത്തിലിറങ്ങാനുള്ള താല്‍പ്പര്യമൊന്നും ഇല്ല. ക്രിക്കറ്റിലാണ് അവരുടെ ശ്രദ്ധ-പഥാന്‍ കുടുംബവുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

അതേ സമയം പഥാന്‍ പങ്കെടുത്തതിനെ വിവാദമാക്കുന്ന കോണ്‍ഗ്രസ് നടപടിയെ ബിജെപി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഭരണനിര്‍വഹണത്തിലുള്ള മോഡിയുടെ മികവായിരിക്കാം പഥാനെ ആകര്‍ഷിച്ചത്. ഇതിനര്‍ത്ഥം മോഡിയുടെ ആശയങ്ങളെ പഥാന്‍ അംഗീകരിക്കുന്നുവെന്നല്ല. ഗുജറാത്തിയെന്ന നിലയിലാണ് പഥാന്‍ വന്നത്.

കൂടാതെ രാജ്യത്തെ നിരവധി കമ്മീഷനുകള്‍ സംസ്ഥാനത്തെ ന്യൂനപക്ഷവിഭാഗത്തിന്റെ വളര്‍ച്ച സാക്ഷ്യപ്പെടുത്തിയതാണ്. മോഡിയുടെ ഭരണത്തിന്‍ കീഴില്‍ അവര്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്-ബിജെപി വക്താവ് രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+