കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലായത്തിനും മകനുമെതിരെ അന്വേഷണം തുടരും

  • By Ajith Babu
Google Oneindia Malayalam News

Mulayam Singh
ദില്ലി: ആവശ്യമുള്ളപ്പോഴൊക്കെ കേന്ദ്ര സര്‍ക്കാരിന്റെ രക്ഷകന്മാരായി അവതരിയ്ക്കുന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനും മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനും എതിരെയുള്ള കേസ് തുടരാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് അന്വേഷണം തുടരാന്‍ നിര്‍ദ്ദേശം.

കേസന്വേഷണത്തിന്റെ പുരോഗതി കേന്ദ്രസര്‍ക്കാരിനെയല്ല കോടതിയെയാണ് അറിയിക്കേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചത് യുപിഎയുടെ സിബിഐക്കളിയ്ക്കുള്ള തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം അഖിലേഷിന്റെ ഭാര്യയും ലോക്‌സഭാംഗവുമായ ഡിംപിള്‍ യാദവിനെതിരെ അന്വേഷണം നടത്തേണ്ട ആവശ്യമില്ലതെുന്നം കോടതി പറഞ്ഞു. കേസിലെ അന്വേഷണം ആരംഭിക്കുമ്പോള്‍ അവര്‍ ഔദ്യോഗികമായി യാതൊരു സ്ഥാനങ്ങളും വഹിച്ചിരുന്നില്ലെന്നാണ് കോടതിയുടെ നിരീഷണം.

തങ്ങളുടെ രാഷ്ട്രീയഎതിരാളികളെ നിശബ്ദരാക്കാന്‍ സിബിഐയെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് ആക്ഷേപം ഏറെക്കാലമായുണ്ട്. മുലായത്തെയും മായാവതിയെയും തങ്ങളുടെ ചെല്‍പ്പടിയില്‍ നിര്‍ത്തിയതും ഇങ്ങനെയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

ഒരു അഭിഭാഷകന്റെ പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ 2007 മാര്‍ച്ച് ഒന്നിനാണ് കോടതി ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. മുലായത്തിന്റെ ഇളയമകന്‍ പ്രതീക് യാദവാണ് കേസിലെ മറ്റൊരു പ്രതി. 2007ല്‍ സമാജ്‌വാദി പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടശേഷമാണ് സി.ബി.ഐ. കേസന്വേഷണം സജീവമാക്കിയത്. എന്നാല്‍ 2008ല്‍ യാദവുമാര്‍ക്കെതിരെയുള്ള അന്വേഷണം തുടരേണ്ടതില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ ജി.ഇ. വഹന്‍വതി സി.ബി.ഐയ്ക്ക് നിയമോപദേശം നല്‍കുകയും ചെയ്തു. യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയായ ആണവബില്ലിന് പിന്തുണ നല്‍കിയതിനുള്ള പ്രതിഫലമായിരുന്നു ഇതെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു.

2009 ലോക്‌സഭാ തിരഞ്ഞടുപ്പ് അടുത്തതോടെ കേസന്വേഷണം പുനരാരംഭിക്കണമെന്ന ആവശ്യവുമായി സി.ബി.ഐ. വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

English summary
The Supreme Court has rejected the Samajwadi Party chief‘s plea seeking review of its verdict directing the CBI to carry out an inquiry into the allegations of his family possessing disproportionate assets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X