ഡെബിറ്റ് കാര്‍ഡില്‍ ഇനി ഫോട്ടോയും

ഡെബിറ്റ് കാര്‍ഡുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശമെന്ന് ആര്‍ബിഐ വ്യക്തമാക്കി. എന്നാല്‍ ഇത് കര്‍ശന നിര്‍ദേശമല്ല. പുതിയ സാങ്കേതിക വിദ്യകളും ആവശ്യമെങ്കില്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടുത്താമെന്നും ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ ആലോചിച്ചു തീരുമാനം എടുക്കാമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
പുതിയ ഡെബിറ്റ് കാര്‍ഡ് സംവിധാനത്തിലേക്കു മാറുന്നതിന് ബാങ്കുകള്‍ക്ക് വേണ്ട സമയം എടുക്കാമെന്നും ആര്‍ബിഐ വ്യക്തമാക്കി. ഡെബിറ്റ് കാര്‍ഡില്‍ ഫോട്ടോ ഉള്‍പ്പെടുത്തുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആക്‌സിസ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
ഡെബിറ്റ് കാര്‍ഡ് സംവിധാനത്തില്‍ നിലവിലുള്ള വ്യവസ്ഥകള്‍ അവലോകം ചെയ്താണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയൊട്ടാകെ 31 കോടി ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിയ്ക്കുന്നത്.
ഡെബിറ്റ് കാര്‍ഡുകളുടെ സുരക്ഷാസംവിധാനങ്ങള്‍ പരമാവധി മെച്ചപ്പെടുത്തണമെന്നാണ് ആര്‍ബിഐയുടെ നിലപാട്. കാര്‍ഡുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഉപഭോക്താവിന് അത് ഏത് സമയത്തും അറിയിക്കാനുള്ള സംവിധാനം ഒരുക്കണം. അങ്ങനെയൊരു പരാതി ലഭിച്ചാല്‍ ആ കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിര്‍ത്തിവെയ്ക്കാന്‍ ബാങ്കുകള്‍ ശ്രദ്ധിയ്ക്കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications