ഗുജറാത്തില്‍ വിധിയെഴുത്ത് തുടങ്ങി

ഏഴ് ജില്ലകളടങ്ങിയ സൗരാഷ്ട്രയിലെ 54 സീറ്റുകളാണ് ആദ്യ ഘട്ടത്തില്‍ നിര്‍ണായകം. ഈ മേഖലയില്‍ ജയിക്കുന്നവര്‍ ഗുജറാത്ത് ഭരിക്കുകയാണ് പതിവ്. 2002ല്‍ 39ഉം 2007ല്‍ 43ഉും സീറ്റുകള്‍ ബിജെപി നേടിയിരുന്നു. കോണ്‍ഗ്രസ് 84 സീറ്റിലും കേശുഭായി പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി 83 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
എന്നാലിത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ബിജെപിയുമായി വഴിപിരിഞ്ഞ് ഗുജറാത്ത് പരിവര്‍ത്തന്‍ പരിഷത്ത് എന്ന പുതിയ പാര്‍ട്ടിയുമായി മത്സരത്തിനിറങ്ങിയ കേശുഭായി ചെറുതല്ലാത്ത ഭീഷണിയാണ് മോഡിയ്ക്ക് ഉയര്‍ത്തുന്നത്. സൗരാഷ്ട്രയിലെ പ്രബല സമുദായമായ പട്ടേല്‍ വോട്ടുകളിലാണ് കേശുഭായിയുടെ പ്രതീക്ഷ. മുന്‍ ആര്‍.എസ്.എസുകാരായ കേശുഭായി പട്ടേലും കോണ്‍ഗ്രസിന്റെ ശങ്കര്‍സിംഗ് വഗേലയും ഹിന്ദുവോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന ഭീതി ബിജെപിക്കുണ്ട്.
കേശുഭായി പട്ടേലിനു പുറമെ നിയമസഭാ സ്പീക്കര്‍ ഗണപത് വാസവ, ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ ആര്‍ സി ഫല്‍ദു, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അര്‍ജുന്‍ മോധ്വാഡിയ, പ്രതിപക്ഷനേതാവ് ശക്തിസിങ് ഗോഹില്‍ തുടങ്ങിയവരാണ് വ്യാഴാഴ്ച ജനവിധി തേടുന്ന പ്രമുഖര്‍. ഈ മാസം 17നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. 20ന് വോട്ടെണ്ണും.












Click it and Unblock the Notifications