ധര്മ്മടംപീഡനം: അമ്മാവന് കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂര്‍ ധര്‍മ്മടത്ത് പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതികളിലൊരാളും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മാവനുമായ ആള് ജയിലില്‍ കുഴഞ്ഞുവീണ് മരിച്ചു. ധര്‍മ്മടം കിഴക്കെ പാലയാട്ടെ അന്തോളി സുധീര്‍ബാബു(47)വാണ് ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കുഴഞ്ഞുവീണ് മരിച്ചത്.
ട്രെയിന്‍ അപകടത്തില്‍പ്പെട്ട് ഇരുകാലുകളും മുട്ടിന് മീതെ നഷ്ടപ്പെട്ട സുധീര്‍ ട്രെയിനില്‍ തന്നെ ഭിക്ഷാടനം നടത്തിയാണ് ജീവിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന മൊഴിയെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് പൊലീസ്റ്റ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സുധീര്‍കുമാറിനെ കോടതി റിമാന്റു ചെയ്ത് ജയിലിലേക്ക് അയക്കുകയായിരുന്നു.
വികലാംഗനായതിനാല്‍ സബ് ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ച സുധീര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയപ്പോഴേക്കും കുഴഞ്ഞുവീണു. തുടര്‍ന്ന് ഇയാളെ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ധര്‍മ്മടത്തെ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും സഹോദരനെയും മറ്റൊരു അമ്മാവനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെല്ലാം മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പതിനഞ്ചുകാരിയായ സഹോദരി രണ്ട് വര്‍ഷം മുമ്പ് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും അടുത്ത ബന്ധുക്കളുടെ പീഡനമാണെന്ന് പറയപ്പെടുന്നു. ഇപ്പോള്‍ പീഡനത്തിനിരയായ പതിമൂന്നുകാരിയും ഈ വിവരം അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായാണ് അറിയുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications