കണ്ണൂരില്‍ വന്‍ മണല്‍വേട്ട
വളപട്ടണം പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുന്ന വന്‍ സംഘം പോലീസ് കസ്റ്റഡിയില്‍. പുതിയതെരുവിന് സമീപം കാട്ടാമ്പള്ളി വള്ളുവന്‍കടവില്‍ മണല്‍ കോരിക്കൊണ്ടിരുന്ന 29 വള്ളങ്ങള്‍ പൊലീസ് പിടികൂടി. മണല്‍ കടത്തുന്ന സംഘത്തിലെ എട്ടുപേരെയും കസ്റ്റഡിയില്‍ എടുത്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് വളപട്ടണം പൊലീസ് കോസ്റ്റല്‍ പൊലീസിന്റെ സഹായത്തോടെ റെയ്ഡ് തുടങ്ങിയത്.
കണ്ണൂര്‍ ജില്ലയിലെ വലിയ നദിയായ വളപട്ടണം പുഴയില്‍ അംഗീകൃതവും അല്ലാത്തതുമായ മണല്‍ വാരല്‍ വ്യാപകമാണ്. റെയ്ഡ് സാധാരണമായതിനാല്‍ ഇപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളെയാണ് മണല്‍ വാരലിന് നിയോഗിക്കുന്നത്. ബുധനാഴ്ച പൊലീസ് കസ്റ്റഡിയിലായ എട്ടുപേരും അന്യസംസ്ഥാന തൊഴിലാളികളാണ്. മണല്‍വാരുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

മണല്‍വേട്ടക്കിടയില്‍ പത്തോളം വള്ളങ്ങള്‍ വെള്ളത്തില്‍ മുക്കിയതായും പറയുന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ ഒത്താശയോടെയാണ് വളപട്ടണം പുഴയില്‍ നിന്ന് വന്‍തോതില്‍ മണല്‍ കൊള്ള നടക്കുന്നത്. വളപട്ടണത്ത് രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മണല്‍ വാരാനാണ് അനുമതി നല്‍കിയത്. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന മണല്‍ മാഫിയ രാപകല്‍ മണല്‍ കൊള്ള നടത്തുകയാണ്. നൂറുകണക്കന് വള്ളങ്ങളിലാണ് രാപകലന്യേ വളപട്ടണം പുഴയില്‍ മണല്‍ കോരുന്നത്. ഇവ ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജില്ലയ്ക്കുപുറത്തും എത്തിക്കാന്‍ നൂറുകണക്കിന് ടിപ്പര്‍ ലോറുകളും ഓടുന്നുണ്ട്.
പരിസ്ഥിതി ആഘാത പഠനം നടത്താതെ തികച്ചും അശാസ്ത്രീയമായാണ് വളപട്ടണം പുഴയില്‍ മണല്‍ വാരല്‍ നടക്കുന്നതെന്ന് പരിസ്ഥി സംഘടനകളും പരിസ്ഥിതി സ്നേഹികളും നിരന്തരം പരാതിപ്പെടുന്നുണ്ട്. വളപട്ടണം പുഴ കടലില്‍ ചേരുന്ന അഴീക്കല്‍ തുറമുഖത്തിന് ആഴം കൂട്ടാനെന്ന പേരില്‍ പത്തുവര്‍ഷത്തിലേറെയായി ഇവിടെ വന്‍തോതിലാണ് മണല്‍ കോരിയെടുക്കുന്നതിനായി എല്ലാവിധ സംവിധാനങ്ങളോടെയും ഡ്രഡ്ജിംഗ് നടക്കുന്നുണ്ട്. സര്‍ക്കാരുകള്‍ മാറുമ്പോള്‍ മണല്‍വാരാന്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികളെയും മാറ്റാറുണ്ട്. ഇതേസമയം വളപട്ടണം പുഴയുടെ ഇരുകരകളും കര വന്‍തോതില്‍ ഇടിഞ്ഞുനിരന്ന് പുഴയോരം കടുത്ത അപകടാവസ്ഥയിലാണ്.
കോഴിക്കോട്ട് ജില്ലാ കലക്ടറെ വരെ ആക്രമിക്കാന്‍ മുതിര്‍ന്ന മണല്‍ മാഫിയയെ സഹായിച്ചെന്ന ആരോപണം നേരിടേണ്ടി വന്ന ഡെപ്യൂട്ടി തഹസീല്‍ദാരെ ജില്ലാ കലക്ടര്‍ സസ്പെന്റ് ചെയ്തു. എ ഡി എം കെ പി രമാദേവിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കൊയിലാണ്ടി ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ അരവിന്ദാക്ഷനെയാണ് ജില്ലാ കലക്ടര്‍ കെ വി മോഹന്‍കുമാര്‍ സംസ്പെന്റ് ചെയ്തത്. റവന്യൂ സ്ക്വാഡ് പിടികൂടിയ മണല്‍ ലോറി അനധികൃതമായി വിട്ടുകൊടുത്തു എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്. മണല്‍ മാഫിയയ്ക്കെതിരെയുള്ള നടപടി കര്‍ശനമാക്കാന്‍ പ്രത്യേക സ്ക്വാഡും കോഴിക്കോട്ട് രൂപീകരിച്ചിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications