കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

300ന് യൂണിറ്റിന് മുകളില്‍ ഡബിള്‍ ഷോക്ക്

  • By Ajith Babu
Google Oneindia Malayalam News

KSEB
തിരുവനന്തപുരം: ഗാര്‍ഹിക ഉപയോക്താക്കളുടെ ്പ്രതിമാസ വൈദ്യുതി ഉപയോഗത്തിന് കടുത്ത നിയന്ത്രണം. 300 യൂണിറ്റിന് മുകളിലെത്തിയാല്‍ ഇരട്ടിച്ചാര്‍ജ് ഏര്‍പ്പെടുത്താനാണ് തീരുമാനം. 300 യൂണിറ്റെന്ന പരിധി കടന്ന് ഉപയോഗിക്കുന്ന ഒരോ യൂണിറ്റിനും 15 രൂപ നിരക്കില്‍ ഈടാക്കാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിനു വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത്.

വ്യവസായങ്ങള്‍ക്ക് 25 ശതമാനം വൈദ്യുതി നിയന്ത്രണം (പവര്‍കട്ട്) ഏര്‍പ്പെടുത്തി. ഈ മാസം 15 മുതല്‍ വൈദ്യുതി നിയന്ത്രണവും അധിക ചാര്‍ജും പ്രാബല്യത്തിലാകും.

2013 മേയ് 31 വരെ നിയന്ത്രണം നിലനില്‍ക്കും. 1.3 കോടി വൈദ്യുതി ഉപയോക്താക്കളില്‍ 18 ലക്ഷത്തോളം പേര്‍ നിയന്ത്രണത്തിന്റെ പരിധിയില്‍വരും. ഇതിലൂടെ പ്രതിദിനം 57 ലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നാണു വൈദ്യുതി ബോര്‍ഡ് കരുതുന്നത്. എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപയോക്താക്കള്‍ക്കാണ് 25 ശതമാനം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഹൈ ടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് 80 ശതമാനം വരെ വൈദ്യുതി സാധാരണ നിരക്കില്‍ ഉപയോഗിക്കാം.

ഗാര്‍ഹിക ഉപയോക്താക്കളല്ലാത്ത ലോ-ടെന്‍ഷന്‍ വ്യാവസായിക- വാണിജ്യ ഉപയോക്താക്കള്‍ക്ക് 20 ശതമാനം പവര്‍കട്ടാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശരാശരി ഉപയോഗമാണ് ഇവരുടെ മാനദണ്ഡമായി കണക്കാക്കുന്നത്.

ലോഡ്‌ഷെഡിംഗ് ബാധകമല്ലാത്ത വ്യവസായങ്ങള്‍ക്ക് 25 ശതമാനവും ബാധകമായവയ്ക്ക് 20 ശതമാനവുമാണു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

റെഗുലേറ്ററി കമ്മീഷന്‍ നടത്തിയ സിറ്റിംഗില്‍ വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയായിരുന്നു. തുലാവര്‍ഷം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് 200 യൂണിറ്റിനു മുകളില്‍ പ്രതിമാസം ഉപയോഗിക്കുന്നവരില്‍നിന്നു വൈദ്യുതിയുടെ വാങ്ങുന്ന വിലയായ 11 രീപ ഈടാക്കാന്‍ അനുവദിക്കണമെന്നാണു ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ കമ്മീഷന്‍ പരിധി 300 ആയി ഉയര്‍ത്തി. പക്ഷേ അധിക ഉപയോഗത്തിന് ബോര്‍ഡ് ആവശ്യപ്പെട്ടതിനെക്കാള്‍ കൂടുതല്‍ ഫലത്തില്‍ കമ്മീഷന്‍ നിശ്ചയിച്ച പിഴ.

300 യൂണിറ്റിനു മുകളിലുള്ള യൂണിറ്റിനു നിലവില്‍ 7.5 രൂപ വീതമാണ് ഈടാക്കുന്നത്. നിലവില്‍ 96000 വീടുകളിലാണ് 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നത്. ഇവരെല്ലാം ഇനി ഇരട്ടിത്തുക നല്‍കേണ്ടി വരും.

English summary
The Electricity Regulatory Commission has allowed KSEB to levy higher charge for consumption of electricity more than 300 units
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X