സബ്‌സിഡി സിലിണ്ടറുകള്‍ 12 ആക്കില്ല

സംസ്ഥാനത്ത് പത്ത് സിലിണ്ടറുകള്‍ക്ക് മുകളില്‍ ഉപയോഗിക്കുന്നത് അഞ്ചു ശതമാനം പേര്‍ മാത്രമാണ്. 70 ലക്ഷം ഗ്യാസ് കണക്ഷനുകളാണ് ഇവിടെയുള്ളത്. അതില്‍ 64 ശതമാനവും ആറ് സിലിണ്ടറിനും അതിനുതാഴെയും ഉപയോഗിക്കുന്നവരാണ്. ഏഴ്്-എട്ട് സിലിണ്ടറുകള്‍ ഉപയോഗിക്കുന്നവര്‍ 19 ശതമാനമാണ്. 10 സിലിണ്ടറുകളുകള്‍ ഉപയോഗിക്കുന്നത് 12 ശതമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ആറായി ചുരുക്കിയപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് സിലിണ്ടറുകള്‍ക്ക് സബ്‌സിഡി പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഒന്‍പത് സബ്‌സിഡി സിലിണ്ടറുകള്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സംസ്ഥാനം മൂന്ന് സബ്‌സിഡി സിലിണ്ടറുകള്‍ അനുവദിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയില്‍ അറിയിച്ചു. റേഷന്‍ സബ്‌സിഡിയാണ് ബാങ്ക് വഴി ആക്കുന്നതെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ചോദ്യത്തിന് മറുപടിയായി അറിയിച്ചു.












Click it and Unblock the Notifications