Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈന അതിര്‍ത്തി ലംഘിച്ചതായി ജപ്പാന്‍

China-Japan
ചൈനീസ് വിമാനം അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച ജപ്പാന്‍ എട്ട് ഫൈറ്റര്‍ ജെറ്റുകളെ കിഴക്കന്‍ ചൈന കടലിലുള്ള തകര്‍ക്ക പ്രദേശത്തേക്കയച്ചു.

തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയിട്ടും ചൈനീസ് കപ്പലുകള്‍ ജപ്പാന്റെ അധീനതയുളള പ്രദേശത്തെത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇത് ആവര്‍ത്തിക്കുകയാണ്. ചൈനീസ് സര്‍ക്കാര്‍ വിമാനമാണ് കടന്നുകയറ്റം നടത്തിയിട്ടുള്ളത്. ഇതിനെ അംഗീകരിക്കാന്‍ കഴിയില്ല-ജപ്പാന്‍ വക്താവ് ഒസാമു ഫുജിമുറ വ്യക്തമാക്കി.

സെന്‍കാകു, ദിയോയു ദ്വീപുകളെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ അവകാശതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ സെപ്തംബറിലാണ് ജപ്പാനിലെ സ്വകാര്യ ഉടമയില്‍ നിന്നും സര്‍ക്കാര്‍ മൂന്നു ദ്വീപുകള്‍ വിലയ്ക്കു വാങ്ങിയത്. തന്ത്രപ്രധാനമായ ഈ മേഖലയില്‍ തായ്‌വാനും അവകാശവാദമുന്നയിക്കുന്നുണ്ട്.

ചൈനീസ് കപ്പലുകള്‍ ഈ ദ്വീപിനു ചുറ്റം വട്ടം കറങ്ങാറുണ്ടെങ്കിലും വിമാനം അതിര്‍ത്തി ലംഘിക്കുന്നത് ആദ്യമായാണ്. ജപ്പാനുമായുള്ള തര്‍ക്കത്തിന്റെ ഭാഗമായി ചൈന മേഖലയില്‍ സൈനിക കേന്ദ്രീകരണം നടത്തുന്നത് ഫിലിപ്പീന്‍സ് പോലുള്ള രാജ്യങ്ങളും ഏറെ ആശങ്കയോടെയാണ് കാണുന്നത്.

ദ്വീപ് സമൂഹത്തിനു ചുറ്റുമുള്ള എണ്ണ, ധാതു നിക്ഷേപത്തിലും മത്സ്യസമ്പത്തിലുമാണ് എല്ലാ രാജ്യങ്ങളുടെയും നോട്ടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+