കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറിയന്‍ഉപഗ്രഹം നിയന്ത്രണം വിട്ട് ഭൂമിയിലേക്ക്?

Google Oneindia Malayalam News

Satellite Down
അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനു വഴങ്ങാതെ വടക്കന്‍ കൊറിയ കഴിഞ്ഞ ദിവസം നടത്തിയ റോക്കറ്റ് പരീക്ഷണം വീണ്ടും വിവാദത്തിലേക്ക്. ബുധനാഴ്ച രാവിലെ പരീക്ഷിച്ച ദീര്‍ഘദൂര റോക്കറ്റിനൊപ്പം അയച്ച ഉപഗ്രഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭ്രമണപഥത്തിലുള്ള മറ്റേതെങ്കിലും ഉപഗ്രഹവുമായി കൂട്ടിമുട്ടി തകരുമോ അതോ ഭൂമിയിലേക്ക് പതിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഉത്തരകൊറിയക്ക് ദീര്‍ഘദൂര റോക്കറ്റുകള്‍ പരീക്ഷിക്കാന്‍ കഴിയില്ല. ഇതു മറികടക്കാന്‍ വേണ്ടിയാണ് ഉപഗ്രഹവും ഘടിപ്പിച്ച് റോക്കറ്റ് ആകാശത്തേക്കയച്ചത്.

എന്‍ബിസി ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍ ഭൂമിയെ ചുറ്റുന്നുണ്ടെങ്കിലും അതിന്റെ നിയന്ത്രണം കൊറിയന്‍ ബഹിരാകാശ കേന്ദ്രത്തിനു നഷ്ടമായിട്ടുണ്ട്. ഉപഗ്രഹം എന്നതിനേക്കാള്‍ ഒരു ബഹിരാകാശപേടകം എന്നു വിളിയ്ക്കുന്നതാണ് കൂടുതല്‍ നല്ലതെന്നാണ് യുഎസ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

കൊറിയയുടെ മുഖ്യലക്ഷ്യം റോക്കറ്റ് പരീക്ഷണമായിരുന്നു. അതുകൊണ്ട് തന്നെ ഉപഗ്രഹവിക്ഷേപണം വിജയമായിരുന്നുവോ എന്ന കാര്യത്തില്‍ യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ല.

English summary
North Korean satellite 'tumbling out of control,' US officials say
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X