ഭര്‍ത്താവിന് എയ്‍്ഡ്സ്: കുടുംബത്തിന് ഊരുവിലക്ക്

നാട്ട്കാര്‍ ഇവരെ വീട്ടില്‍ നിന്ന് തന്നെ അടിച്ചിറക്കിയിരിയ്ക്കുകയാണ്. അടുത്തുള്ള കടകളില്‍ നിന്ന് ഇവര്‍ക്ക് സാധനങ്ങള്‍ വാങ്ങാനാവില്ല. ഗ്രാമത്തിലെ ഒരു കടക്കാരും ഈ കുടുംബത്തിന് ഒന്നും തന്നെ നല്‍കാന്‍ തയാറല്ല. രോഗി ഇപ്പോള്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ആവശ്യപ്പെട്ടിരിയ്ക്കുകയാണെന്ന് സികാറിലെ എയ്ഡ്സ് രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പിന് ലഭിച്ച കത്തിന് അവര്‍ മറുപടി അയച്ചു. പക്ഷേ മറുപടി കവറിലാക്കിയല്ല അയച്ചത്. ഇത് ഗ്രാമത്തിലെ പോസ്റ്റ് ഓഫീസിലെത്തിയതോടെ പലരും വിവരം അറിഞ്ഞു. തുടര്‍ന്നാണ് ഊരുവിലക്ക് ഉണ്ടായത്.
ദിവസ കൂലിയ്ക്ക് പണി എടുത്ത് ജീവിച്ചിരുന്ന ഈയാളെ ഇപ്പോള്‍ ആരും പണിയ്ക്കും വിളിയ്ക്കാറില്ല. ദിവസങ്ങളോളം ഈ കുടുംബത്തിന് പട്ടിണി കിടക്കേണ്ടി വന്നു. വഴിയോരങ്ങളിലും ബസ് സ്റ്റാന്റിലുമായി ഉറക്കം. ഈ പ്രശ്നം പറഞ്ഞ പരാതി നല്‍കാനായി രോഗി സാമൂഹ്യ ക്ഷേമ വകുപ്പിന്റെ അടുത്ത് എത്തിയെങ്കിലും അവര്‍ കനിഞ്ഞില്ല.
ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ തയാറെടുക്കുകയാണ് സികാറില്‍ പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ സംഘടന.












Click it and Unblock the Notifications