• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മന്ത്രി അഴഗിരിയുടെ മകന്‍ കീഴടങ്ങി

മധുര: കേന്ദ്ര മന്ത്രി എം കെ അഴഗിരിയുടെ മകന്‍ ദുരൈ ദയാനിധി മധുരയ്ക്കടുത്ത് മേലൂര്‍ കോടതിയില്‍ ഡിസംബര്‍ 14, വെള്ളിയാഴ്ച കീഴടങ്ങി. കോടി കണക്കിന് രൂപയുടെ അനധികൃത കരിങ്കല്‍ ഘനനം നടത്തിയ കേസില്‍ ദുരൈയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പൊലീസിന് ദുരൈയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. നാല് മാസമായി പൊലീസ് അറസ്റ്റ് നടത്താന്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നു.

നാല് ദിവസത്തിന് മുമ്പ് ദുരൈ മദ്രാസ് ഹൈകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഒരു സംഘം അഭിഭാഷകരും ഒട്ടേരെ ഡി എം കെ പ്രവര്‍ത്തകരുമായിട്ടാണ് കീഴടങ്ങാനായി ദുരൈ കോടതിയില്‍ എത്തിയത്. ശനിയാഴ്ച മുതല്‍ എല്ലാ ദിവസവും മേലൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജര്‍ വയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഗൂഢാലോചന, കടന്ന് കയറ്റം, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് മേലൂര്‍ കോടതിയാണ് ഈയാള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ദുരൈയ്ക്ക് ഒപ്പം മറ്ര് 14 പേര്‍ക്ക് എതിരേയും കേസുണ്ട്. അനധികൃതമായി ഘനനം നടത്തിയത് വഴി സര്‍ക്കാരിന് 16,000 കോടി രൂപയുടെ നഷ്ടമുണ്ടായതാണ് മധുര കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

ജാമ്യമില്ലാ അറസ്റ്റ് വാറണ്ടാണ് കീഴ് കോടതി ദുരൈയ്ക്കെതിരെ പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ ഡിസംബര്‍ 10ന് മദ്രാസ് ഹൈകോടതി അറസ്റ്റിലെ ജാമ്യമില്ലാ വകുപ്പ് റദ്ദ് ചെയ്തു. മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു. തുടര്‍ന്നാണ് കീഴടങ്ങല്‍ ഉണ്ടായത്.

English summary
After being on the run for four months in an alleged illegal granite quarrying scam, Union Minister M K Alagiri's son Durai Dayanidhi surrendered before a court at nearby Melur on Friday, four days after he was granted anticipatory bail by the Madras High Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more