ലൈസന്‍സില്ലാതെ നടത്തിയ കെ എഫ് സി കട പൂട്ടി

കെ എഫ് സി യുടെ ഫ്രാങ്ചൈസ് നടത്താന്‍ അനുമതി ലഭിച്ച ആള്‍ സര്‍ക്കാരിന്റേയും ഫുഡ് സേഫ്റ്റി കമ്മിഷന്റേയും അനുമതിയില്ലാതെയാണ് ഒക്ടോബറില്‍ കട തുറന്നത്. ഡിസംബറില്‍ കട പൂട്ടിയിക്കുകയായിരുന്നു. നിയമങ്ങള്‍ ലംഘിച്ചതിന് ഈയാള്‍ക്കെതിരെ നടപടി എടുക്കുമെന്നും ഫുഡ് കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുഴു കണ്ടതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് ഒരു കെ എഫ് സിയുടെ ഒരു കട അധികൃതര്‍ പൂട്ടിച്ചിരുന്നു. എന്നാല് ഒരാഴ്ചയ്ക്കുള്ളില്‍ ഹൈ കോടതിയുടെ ഉത്തരവിന്റെ ബലത്തില്‍ കട വീണ്ടും തുറന്നു. ഭക്ഷ്യ സുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധന നിയമപരമായിട്ടായിരുന്നില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.












Click it and Unblock the Notifications