Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകം അവസാനിക്കാത്തതിന്റെ രഹസ്യമിതാ...

Dooms Day
ലണ്ടന്‍: ലോകം അവസാനിയ്ക്കാന്‍ അവര്‍ കാത്തുനിന്നില്ല, അതിന് മുമ്പേ എന്തു കൊണ്ട് ലോകം അവസാനിച്ചില്ല എന്നതിന്റെ ശാസ്ത്രീയ വിശദീകരണവുമായി നാസ രംഗത്തെത്തി.

ഡിസംബര്‍ 21നു ലോകാവസാനമെന്നാണു വിവിധ മതാനുയായികള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇതു തെറ്റെന്നു സ്ഥാപിക്കുന്ന കാര്യങ്ങളാണ് നാസയുടെ വീഡിയോയിലുള്ളത്. മായന്‍ കലണ്ടര്‍ പ്രകാരം 2012 ഡിസംബര്‍ 21ന് ഭൂമിയുടെ അന്ത്യം നടക്കുമെന്നാണ് പലരും വിശ്വസിയ്ക്കുന്നത്. അന്ന് സൂര്യന്‍ കത്തിത്തീരുമെന്നും അജ്ഞാതമായൊരു ഗ്രഹം വന്നിടിച്ച് ഭൂമി ചിതറിത്തെറിച്ചു പോകുമെന്നുമൊക്കെയാണ് പലരും കരുതുന്നത്.

ഇത് ഒരിയ്ക്കലും നടക്കില്ലെന്ന് ഉറപ്പിച്ചാണ് നാസ അധികൃതര്‍ വീഡിയോ തയാറാക്കിയത്. ഡിസംബര്‍ 22ന് അതായത് ലോകം അവസാനത്തിന് പിറ്റേന്ന് വീഡിയോ പുറത്തിറക്കാനായിരുന്നു നാസയുടെ തീരുമാനം. എന്നാലിപ്പോള്‍ ആ വീഡിയോ പത്ത് ദിവസം മുമ്പ് പുറത്തിറക്കാനുള്ള ധൈര്യം കാണിച്ചിരിയ്ക്കുകയാണ് ശാസ്ത്രജ്ഞര്‍.

നിങ്ങളിപ്പോള്‍ ഈ വീഡിയോ കാണുകയാണ്. ഇതിനര്‍ത്ഥം ലോകത്തിന് അന്ത്യമായിട്ടില്ലെന്ന് തന്നെയാണ്. ഇങ്ങനെ എഴുതിക്കാണിച്ചു കൊണ്ടാണ് വീഡിയോ ആരംഭിയ്ക്കുന്നത്. പ്രചരിപ്പിക്കപ്പെടും പോലെ സൂര്യന്‍ കത്തിത്തീരില്ലെന്നും ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കില്ലെന്നും വീഡിയോയില്‍ വിശദീകരിയ്ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മറ്റു അന്ധവിശ്വാസങ്ങളെയും ഈ വീഡിയോയിലൂടെ നാസ കീറിമുറിയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+