കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖക്കുരുവിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യ

Google Oneindia Malayalam News

Poison Suicide
അജ്മീര്‍: മുഖക്കുരുവും കറുത്തപുള്ളികളും ചില ടീനേജ് പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യങ്ങളാണ്. പക്ഷേ, അജ്മീറിലെ ഹരിഷ്ട എന്ന ഇരുപതുകാരിക്ക് തന്റെ ജീവിതം തന്നെ അവസാനിപ്പിക്കാനുള്ള കാരണങ്ങളായിരുന്നു ഇവ.

പെണ്ണുകാണാനെത്തിയ സംഘം കുട്ടിയുടെ മുഖത്തെ പാടുകളും കുരുക്കളും കണ്ട് വിവാഹം വേണ്ടെന്ന് വെച്ചതോടെ വിഷാദരോഗത്തിന് അടിമയായ കുട്ടി ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

ജോലി ആവശ്യത്തിനായി മാതാവ് വിമലകുമാരി പുറത്തുപോയതിനുശേഷം കുട്ടി വിഷം കുടിച്ച് മരിയ്ക്കുകയായിരുന്നുവെന്നാണ് പോലിസ് റിപ്പോര്‍ട്ട്. പല വിവാഹാലോചനകളും മുഖക്കുരുവിന്റെ പേരില്‍ മുടങ്ങിയതോടെ പെണ്‍കുട്ടി ഇക്കാര്യത്തെ കുറിച്ച് ഏറെ ആകുലത പ്രകടിപ്പിച്ചിരുന്നതായി അടുത്ത ബന്ധുക്കള്‍ അറിയിച്ചു.

പല ഫേഷ്യലുകളും പരീക്ഷിച്ചു നോക്കിയെങ്കിലും കുരുക്കളുടെയും കറുത്തപാടിന്റെയും കാര്യത്തില്‍ യാതൊരു കുറവും ഉണ്ടായില്ല. തുടര്‍ച്ചയായി തിരസ്‌കരിക്കപ്പെടുന്നത് പെണ്‍കുട്ടിയുടെ സ്വഭാവരീതികളും മാറ്റം വരുത്തിയിരുന്നു. പതിനഞ്ച് വര്‍ഷമായി ഭര്‍ത്താവില്‍ നിന്നു വേര്‍പിരിഞ്ഞു ജീവിയ്ക്കുന്ന വിമലകുമാരി പെന്‍ഷനാകുന്നതിനു മുമ്പ് കുട്ടിയെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള തിടുക്കത്തിലായിരുന്നു.

English summary
Pimples and blackheads can be embarrassing for a growing up girl, but for Harishta, this was enough to end her life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X