കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ ഉദ്ഘാടനം കണ്ണൂരില്‍

Google Oneindia Malayalam News

GKSF
കേരളത്തിന്റെ സ്വന്തം ഷോപ്പിംഗ് ഫെസ്റ്റിവല്‍ 'സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവല്‍' ശനിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം ആറുമണിക്കാണ് ഉദ്ഘാടന ചടങ്ങ്. ജനപ്രതിനിധികളും സംഗീത, നൃത്ത, കലാരംഗത്തെ താരങ്ങളും അണിനിരക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുക. ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര സിവില്‍ വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള 101 കലാകാരന്മാരുടെ താളവാദ്യം ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടും. തുടര്‍ന്ന് വിജയ് യേശുദാസ്, ആന്‍ഡ്രിയ, നരേഷ് അയ്യര്‍ എന്നിവര്‍ അണിനിരക്കുന്ന സംഗീതപരിപാടിയും സിനിമാതാരങ്ങളായ രമ്യ നമ്പീശന്‍, മീരാ നന്ദന്‍ എന്നിവരുടെ നൃത്തവും കോട്ടയം നസീറും സംഘവും അവതരിപ്പിക്കുന്ന കോമഡി സ്‌കിറ്റും അരങ്ങേറും. ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന പരിപാടി നടക്കുന്നതിനാല്‍ ശനിയാഴ്ച കണ്ണൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹന പാര്‍ക്കിങ്ങ് പ്രതേ്യകം നിര്‍ദ്ദേശിച്ച സ്ഥലങ്ങളില്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

English summary
This year's Grand Kerala Shopping Festival would be organized in the state between December 15, 2012 to January 31, 2013 and Kannur would host the state-level inauguration of the function
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X