കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയ്ഡുകള്‍ നടത്തി അരിവില കുറയ്ക്കാന്‍ സര്‍ക്കാര്‍

Google Oneindia Malayalam News

Rice Raid
കേരളത്തില്‍ അരിവില കുതിച്ചുകയറുകയും അരിയുടെ ലഭ്യത കുറയുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാന തലത്തില്‍ റെയ്ഡ് നടത്തി അരി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം. വെള്ളിയാഴ്ച അതിരാവിലെ മുതല്‍ വൈകുന്നേരം വരെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വ്യാപാരികള്‍ അരി പൂഴ്ത്തിവച്ചിട്ടുണ്ടോയെന്നറിയാന്‍ പൊലീസും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും സംയുക്തമായി റെയ്ഡ് നടത്തിയത്.

എല്ലാ ജില്ലകളിലെയും പ്രധാന മാര്‍ക്കറ്റുകളിലും അരി ഗോഡൗണുകളിലുമാണ് റെയ്ഡുണ്ടായത്. റെയ്ഡ് എല്ലായിടത്തും നന്നായി നടന്നെന്നും പരിശോധനകളെല്ലാം ഭംഗിയായിരുന്നെന്നും കാര്യമായ പൂഴ്ത്തിവയ്‌പ്പൊന്നും എങ്ങുനിന്നും കണ്ടെത്തിയില്ലെന്നും റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ പറയുന്നു. റേഷന്‍ മറിച്ചുവില്‍പ്പനയും പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയുമൊന്നും നടക്കുന്നില്ലെങ്കില്‍ പിന്നെ പെട്ടെന്ന് കേരളത്തില്‍ അരിവില കൂടിയതെങ്ങനെയെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും.

റെയ്ഡില്‍ വ്യാപാരികളും വ്യാപാരി സംഘടനകളും കടുത്ത പ്രതിഷേധം അറിയിച്ചു. സര്‍ക്കാര്‍ റെയ്ഡ് തുടര്‍ന്നാല്‍ കടകളടച്ചിട്ട് പ്രതിഷേധിക്കുമെന്നാണ് വ്യാപാരികളുടെ ഭീഷണി. സാധാരണ വ്യാപാരികളല്ല വന്‍കിട കുത്തകകളാണ് അരി ക്ഷാമമുണ്ടാക്കി കൊള്ള ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ചെറുകിട വ്യാപാരികളുടെ പരാതി.

കാസര്‍കോട് ജില്ലയില്‍ കാസര്‍കോട്, ബദിയടുക്ക, വിദ്യാനഗര്‍ എന്നിവിടങ്ങളിലെ ഗോഡൗണുകളിലാണ് റെയ്ഡ് നടത്തിയത്. ജില്ലയില്‍ നിന്നും അനധികൃതമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ്് അറിയിച്ചത്. കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ അരിക്കടകളിലെല്ലാം ഉച്ചയോടെ റെയ്ഡ് നടത്തി. തലശ്ശേരി മെയിന്‍ റോഡിലെ മൊത്തവ്യാപാര കടകളിലും തളിപ്പറമ്പിലും പരിസരപ്രദേശത്തെയും കടകളിലും റെയ്ഡ് നടത്തി. റെയിഡില്‍ പ്രതിഷേധിച്ച് തലശ്ശേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കച്ചവടക്കാര്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. കണ്ണൂരില്‍ നിന്നും കാര്യമായ പൂഴ്ത്തിവയ്പ്പ് കണ്ടെത്തിയിട്ടില്ല.

വയനാട്ടില്‍ കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയിടങ്ങളിലായാണ് റെയ്ഡ് നടത്തിയത്. ഇരുനൂറ് ചാക്ക് അരി പിടിച്ചെടുത്തിട്ടുണ്ട്. മലബാറിലെ ഏറ്റവും വലിയ അരി മൊത്ത വിപണിയായ വലിയങ്ങാടില്‍ നടന്ന റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച പതിനേഴ് ചാക്ക് അരി പിടിച്ചെടുത്തിട്ടുണ്ട്. മലബാറിലെ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം വലിയങ്ങാടിയില്‍ നിന്നാണ് അരി പോകുന്നത്. വടകരയിലും വന്‍തോതില്‍ റെയ്ഡ് നടന്നു. മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെല്ലാം റെയ്ഡ് അതിരാവിലെ തന്നെ തുടങ്ങിയിരുന്നു. കാര്യമായ പൂഴ്ത്തിവയ്പ്പ് കണ്ടെത്താനാകാത്തതില്‍ പൊലീസും ഉദ്യോഗസ്ഥരും കടുത്ത മനോവിഷമത്തിലാണ്.

ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെയും റെയ്ഡില്‍ നിന്നൊഴിവാക്കിയില്ല. അരിക്കടകളുടെ കേന്ദ്രമായ ചാലയിലും വള്ളക്കടവിലും റെയ്ഡ് ഉഷാറായി നടന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലും റെയ്ഡ് അതിരാവിലെ തന്നെ പുരോഗമിച്ചു. സര്‍ക്കാരും പൊലീസും സിവില്‍ സപ്ലൈസ് വകുപ്പും ഇത്രയേറെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടും കേരളത്തില്‍ വിലക്കയറ്റമുണ്ടാക്കുന്ന അരിക്കള്ളന്മാരെ കണ്ടുപിടിക്കാനായില്ല. അരി വില കുറയുന്നതുവരെ റെയ്ഡുകളും പരിശോധനകളും അടിക്കടിയുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

English summary
Civil supplies officials conducted raids in many places to recover hoarding of rice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X