ഭൂരഹിതരില്ലാത്ത കേരളം: പദ്ധതി ജനുവരിയില്‍ തുടങ്ങും

ഒരു കുടുംബത്തിന് വീട് നിര്‍മ്മാണത്തിനായി മൂന്നുസെന്റ് ഭൂമിയാണ് ലഭ്യമാക്കുക. പദ്ധതി നടത്തിപ്പിനായി സംസ്ഥാനത്തൊട്ടാകെ 7700 ഏക്കര്‍ ഭൂമി കണ്ടെത്തും. റവന്യൂ വകുപ്പിന് പുറമേ മറ്റു വകുപ്പുകള്‍ക്കു കീഴിലുളള സര്‍ക്കാര്‍ ഭൂമിയും ഇതിനായി ഉപയോഗപ്പെടുത്തും. ആദിവാസി ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്കായിരിക്കും പദ്ധതിയില്‍ മുന്‍ഗണന. ഈ വിഭാഗങ്ങളില്‍പ്പെട്ട 39538 പേര്‍ സംസ്ഥാനത്ത് ഭൂരഹിതരായുണ്ട്.
ഓരോ വില്ലേജിലും അനുയോജ്യമായ സര്‍ക്കാര്‍ ഭൂമി കണ്ടെത്തി അതതു വില്ലേജ് ഓഫീസര്‍മാര്‍ തഹസില്‍ദാര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. പാട്ടത്തിനു നല്‍കിയതും ഒഴിപ്പിക്കാന്‍ പ്രയാസമുളളതുമായ സര്‍ക്കാര്‍ ഭൂമിയെക്കുറിച്ചുളള വിവരങ്ങളും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കണം. വാസയോഗ്യമായ ഭൂമി കണ്ടെത്തുന്നതിനോടൊപ്പം അന്യരുടെ കൈയില്‍ ഈ ഭൂമി എത്താതിരിക്കുന്നതിനുളള മുന്‍ കരുതലുകളും ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ സമയബന്ധിതമായി പട്ടയം നല്‍കുന്നതിന് വില്ലേജുകളില്‍ ലഭ്യമായ ഗവണ്‍മെന്റ് ഭൂമിയുടെ വിശദ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് പദ്ധതി സ്‌പെഷല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. പുറമ്പോക്ക്, മിച്ചഭൂമി, സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ട തോട്ടഭൂമി എന്നിവയുടെ വിശദമായ വിവരശേഖരണ റിപ്പോര്‍ട്ടാണ് തയ്യാറാക്കുന്നത്. പാറക്കെട്ടുകള്‍, ദുര്‍ഘടപ്രദേശങ്ങള്‍ തുടങ്ങിയവയില്‍ പട്ടയം അനുവദിക്കില്ല. ഡിസംബര്‍ ഇരുപതിന് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ ഭൂമി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. 22നകം ജില്ലാതലത്തില്‍ സൂക്ഷ്മ പരിശോധന നടത്തി ജില്ലാ കലക്ടറുടെ അനുമതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.












Click it and Unblock the Notifications