ചൈനയില്‍ 22 കുട്ടികള്‍ക്ക് കുത്തേറ്റു

മധ്യചൈനയിലെ പ്രൈമറി സ്‌കൂളിലെത്തിയ 36കാരന്‍ 22 കുട്ടികളടക്കം നിരവധി പേരെ കുത്തിപരിക്കേല്‍പ്പിച്ചു. മിന്‍ യിങ്ജുന്‍ എന്ന അക്രമിയെ സ്‌കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടക്കി.
രാജ്യത്തെ പുതിയ സാമ്പത്തിക മുന്നേറ്റത്തിന്റെ രക്തസാക്ഷികളായ ചിലര്‍ കടുത്ത മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജനസംഖ്യ നിയന്ത്രണത്തിന്റെ കാര്യത്തില്‍ കടുത്ത നിയമം നിലനില്‍ക്കുന്ന ചൈനയില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ജനങ്ങളെ ആകെ അസ്വസ്ഥരാക്കാറുണ്ട്.
പലര്‍ക്കും ഒരൊറ്റ കുട്ടിമാത്രമാണുള്ളത്. ഇത്തരം ആക്രമണങ്ങളില്‍ കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുമോയെന്ന ആശങ്ക സജീവമാണ്. ഹെനാന്‍ പ്രവിശ്യയിലെ ചെന്‍പെങ് ഗ്രാമത്തിലുള്ള സ്‌കൂളിലെത്തിയ അക്രമി ആദ്യം മുതിര്‍ന്നവരെയാണ് ആക്രമിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ ഗേറ്റിലൂടെയെത്തുന്ന കുട്ടികളെ ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം സബ്‌വേയ്ക്കു മുകളില്‍ നിന്ന ഒരാള്‍ ബ്ലേഡ് ഉപയോഗിച്ച് സ്ത്രീകള്‍ക്കു നേരെ വ്യാപകമായ ആക്രമണം നടത്തിയിരുന്നു. പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് ഇയാളെ കീഴടക്കിയത്.












Click it and Unblock the Notifications