പാകിസ്താനില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു

പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായും റിപ്പോര്‍ട്ടുണ്ട്. ഡിസംബര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പത്തുദിവസത്തിനുശേഷമാണ് കുട്ടിയ്ക്ക് ഫലപ്രദമായ വൈദ്യ ചികിത്സ ലഭിച്ചത്. ഇപ്പോള്‍ കറാച്ചിയിലുള്ള ലിയാരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടിയെ തിരിച്ചുകിട്ടിയ ഉടന്‍ തന്നെ ഉമര്‍കോട്ട് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവിടെ ഒരു ഡോക്ടറും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. തുടര്‍ന്ന് 76 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ ശരിയായ രീതിയില്‍ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല.
ഹൈദരാബാദിലുള്ള മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രതികരണം ഇതേ രീതിയില്‍ തന്നെയായിരുന്നു. ബ്ലീഡിങ് നില്‍ക്കാത്തതിനെ തുടര്‍ന്ന് കറാച്ചി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു-കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു.
പ്രശ്‌നം രാജ്യത്തെ മനുഷ്യാവകാശസംഘടനകള്‍ ഏറ്റെടുത്തിട്ടുണ്ട്. പാര്‍ലമെന്റിലും ഇത് ചര്‍ച്ചാവിഷയമായതിനാല്‍ കുറ്റവാളികള്‍ക്കെതിരേ ഉടന്‍ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications