പേരും പരസ്യമാക്കി ലക്ഷങ്ങള്‍ നേടാം!

30കാരനായ ജേസണ്‍ സാഡ്‌ലറാണ് വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നത്. വരുന്ന ജനുവരി ഒന്നുമുതല്‍ ജാസന്റെ മുഴുവന്‍ പേര് ജാസണ്‍ ഹെഡ്‌സെറ്റ്‌സ്‌ഡോട്ട്‌കോം എന്നായിരിക്കും. ജേസണ്‍ തന്റെ സര്‍ നെയിം ലേലത്തിനു വെയ്ക്കുകയായിരുന്നു. 45500 ഡോളര്‍ ഓഫര്‍ ചെയ്ത് ഹെഡ്‌സെറ്റ്‌സ് ഡോട്ട്‌കോം പേര് കൈക്കലാക്കി. ബൈമൈലാസ്റ്റ്‌നെയിം ഡോട്ട്‌കോം എന്ന വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച പരസ്യം കൊടുത്തിരുന്നത്.
മാതാവ് വിവാഹമോചനത്തിനായി ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തീര്‍പ്പായി കഴിഞ്ഞാല്‍ എന്റെ സര്‍നെയിമിന് വലിയ പ്രസക്തിയൊന്നുമില്ല. ഏതെങ്കിലും കമ്പനിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ്അവരുടെ ബിസിനസ് നെയിം സര്‍ നെയിം ആക്കുന്നതില്‍ തെറ്റില്ലെന്ന ആശയം അങ്ങനെയുണ്ടായതതാണ്- ജേസണ്‍ വ്യക്തമാക്കി.
നവംബര്‍ ഒന്നിന് ആരംഭിച്ച ലേലം കഴിഞ്ഞ ബുധനാഴ്ചയാണ് അവസാനിച്ചത്. ഹെഡ്‌സെറ്റ്‌സ് ഡോട്ട്‌കോം ഏറ്റവും ഉയര്‍ന്ന വില ഓഫര്‍ ചെയ്തു. പേര് വിലക്ക് വാങ്ങിയ കമ്പനിയും ഇത്തരത്തിലുള്ള വിചിത്രമായ പരസ്യരീതികള്‍ കൊണ്ട് ശ്രദ്ധേയരായവരാണ്.












Click it and Unblock the Notifications