കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപ വീണ്ടും 55 കടക്കാന്‍ സാധ്യത

Google Oneindia Malayalam News

ദില്ലി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വീണ്ടും താഴാന്‍ സാധ്യത. ബാങ്കുകളില്‍ ഡോളറിനുള്ള ഡിമാന്‍ഡ് വര്‍ധിച്ചതും എണ്ണ ഇറക്കുമതിയും വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പിന്‍വലിയലുമാണ് ഇത്തരമൊരു ആശങ്ക സജീവമാക്കുന്നത്. അതേ സമയം യൂറോയും ഡോളറും തമ്മില്‍ വിനിമയ നിരക്കിലുണ്ടാകുന്ന വ്യത്യാസവും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. ഒരു ഡോളറിന്റെ മൂല്യം 54നും 55.5നും ഇടയിലേക്ക് താഴാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

വാര്‍ഷിക കണക്കെടുപ്പുമായി ബന്ധപ്പെട്ട വിദേശകമ്പനികള്‍ ഡിസംബര്‍ 15 മുതല്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 2012ല്‍ ഏകദേശം 1.09 ലക്ഷം കോടി രൂപയാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഒഴുക്കിയത്.

Rupees-Dollar

റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക അവലോകനറിപ്പോര്‍ട്ട് തിങ്കളാഴ്ച പുറത്തിറങ്ങുമെന്നതും നിര്‍ണായകമാണ്. അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താന്‍ അനുയോജ്യമായ സമയമല്ല. പക്ഷേ, ധനകാര്യമന്ത്രാലയത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ വെളിച്ചത്തില്‍ .25 ശതമാനത്തിന്റെ കുറവ് വരുത്താനുള്ള സാധ്യത തള്ളികളയാനാവില്ല. 2008ല്‍ ഡോളറിനെതിരേ രൂപയുടെ മൂല്യം വെറും 40 രൂപയായിരുന്നു. 2012 ജൂണില്‍ 57 കടന്നിരുന്നു.

English summary
Continuing its volatile path, the rupee is likely to breach the 55-mark again before this year-end against the dollar due to demand for the US currency from banks, oil importers and withdrawals by FIIs, experts have said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X