മോഡിയുടെ വിജയം കാത്ത് കോടികളുമായി വാത് വയ്പുകാര്‍

ബിജെപിയ്ക്ക് 900 നും 100 നും ഇടയ്ക്ക് സീറ്റ് കിട്ടുമെന്ന സാദ്ധ്യതയില്‍ വാത് വയ്ക്കുന്നവര്‍ നല്‍കുന്ന 40 രൂപയ്ക്ക് 100 രൂപയാണ് വിജയ സമ്മാനമായി കിട്ടുക. എന്നാല്‍ കൂടുതല്‍ ബി ജെ പി സീറ്റില്‍ വാതുവയ്ക്കുന്നവര്‍ നല്‍കേണ്ട തുകയും, അത് നടന്നാല്‍ കിട്ടാന്‍ സാദ്ധ്യതയുള്ള തുകയും കൂടുതലാണ്. ഇവര്‍ വാത് വയ്പില്‍ പങ്കെടുക്കാന്‍ നല്‍കേണ്ടത് 100 രൂപയാണ്, ബിജെപി 120 സീറ്റില്‍ കൂടുതല്‍ നേടിയാല്‍ ഇവര്‍ക്ക് 350 രൂപ കിട്ടും.
കോണ്‍ഗ്രസിന്റെ വിജയം 50 സീറ്റുകളായിരിയ്ക്കുമെന്നതാണ് വാതുവയ്പിന്റെ വിഷയം. ഈ വാത് വയ്പില്‍ പങ്കെടുക്കാന്‍ 30 രൂപയും വിജയ സമ്മാനം 100 രൂപയുമാണ്.
ഗുജറാത്തിലെ സാട്ടാ ബസാര്‍ ജനങ്ങളുടെ ചിന്തയും തിരഞ്ഞെടുപ്പ് പ്രവചനക്കാരുടെ കണക്ക് കൂട്ടലുകളും പ്രതിഫലിയ്ക്കുന്ന സ്ഥലമാണെന്ന് പറയാം. മോഡിയുടെ വിജയവും ബിജെപിയ്ക്ക് 100 സീറ്റും കിട്ടുമെന്നതാണ് ഇപ്പോള്‍ ഈ സാട്ടാ ബസാറിലെ പ്രധാനം വര്‍ത്തമാനം.
ഡിസംബര്‍ 17 നാണ് ഗുജറാത്തിലെ രണ്ടാം പാദ തിരഞ്ഞെടുപ്പ്. 20 ന് വോട്ടെണ്ണും.












Click it and Unblock the Notifications