തീവണ്ടികൂലി കൂട്ടിയേ തീരൂ എന്ന് മന്ത്രി

തീവണ്ടികൂലി കൂട്ടുന്നതിന്റെ മുന്നോടിയായിട്ട് വേണം ഈ പ്രസ്താവനയെ കാണാന്‍. കൂലി കൂട്ടേണ്ടതുണ്ടെന്ന് പറഞ്ഞെങ്കിലും ഇത് എപ്പോള്‍ ഉണ്ടാവുമെന്ന് മന്ത്രി വ്യക്തമാക്കിയില്ല.
തീവണ്ടി കൂലി കൂട്ടിക്കൊണ്ട് റെയില്‍വെ ബജറ്റ് അവതരിപ്പിച്ചത് ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ റെയില്‍വെ മന്ത്രിയുടെ ജോലി പോകാന്‍ തന്നെ കാരണണായി. ടിഎംസിയുടെ മുഖ്യ നേതാവായ മമത ബാനര്‍ജിയുടെ അനുവാദമില്ലാതെ കൂലി കൂട്ടിയതിനാലായിരുന്നു മന്ത്രി ദിനേശ് ത്രിവേദിയ്ക്ക് പണി നഷ്ടപ്പെട്ടത്. സാധാരണക്കാരന്റെ ചെലവേറാന്‍ റിയില്‍ കൂലി കൂട്ടല്‍ കാരണമാവുമെന്ന് പറഞ്ഞായിരുന്നു മമത ഇതിനെ എതിര്‍ത്തത്.
പലതവണ പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നിട്ടും തീവണ്ടി കൂലി കൂട്ടിയിട്ടില്ല. ഇതിനിടയ്ക്ക് ബസ് നിരക്ക് പല സംസ്ഥാനങ്ങളിലും മൂന്ന് തവണയെങ്കിലും കൂട്ടിയിട്ടുണ്ട്. ഇതാണ് പ്രധാനമായും നിരക്ക് വര്‍ദ്ധനയ്ക്ക് ന്യായമായി റെയില്‍വെ മന്ത്രാലയം ചൂണ്ടി കാണിയ്ക്കുന്നത്.
2014 മേയിലാണ് അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയില്‍ ജനം മറക്കുന്ന രീതിയിലായിയ്ക്കും കൂലി കൂട്ടല്‍. അതായത് അടുത്ത ആറ് മാസത്തിനുള്ളില്‍ ഇത് ഉണ്ടാവുമെന്ന് വേണം കരുതാന്‍. അതിലും വൈകിയാല്‍ പല പ്രതിപക്ഷ പാര്‍ട്ടികളും റെയില്‍ കൂലി വര്‍ദ്ധന തിരഞ്ഞെടുപ്പ് പ്രശ്നമാക്കും.












Click it and Unblock the Notifications