പീഡിപ്പിച്ചതിന് പരാതിപ്പെട്ട പെണ്‍കുട്ടിയെ കൊന്നു

കഴിഞ്ഞ ഡിസംബറിലാണ് നര്‍വദാ നിഷാദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതു സംബന്ധിച്ച് ലലൗജി ജില്ലാ പോലിസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
ഒരാഴ്ച മുമ്പ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഗുണ്ട പരാതി പിന്‍വലിച്ചില്ലെങ്കില്‍ അതിന്റെ തിക്തഫലം ഭീകരമായിരിക്കുമെന്ന് ഭീഷണിമുഴക്കിയിരുന്നു. മൂന്നു ദിവസം മുമ്പ് മജിസ്‌ട്രേട്ട് പെണ്‍കുട്ടിയില്‍ നിന്നും മൊഴി രേഖപ്പെടുത്തിയതിനാല്‍ ഇയാള്‍ അഴിയ്ക്കുള്ളിലാകുമെന്ന കാര്യം ഉറപ്പായിരുന്നു.
മാതാപിതാക്കള്‍ വീട്ടിലില്ലാത്ത തക്കം നോക്കി വീട്ടിലെത്തിയ നിഷാദ് പെണ്‍കുട്ടിയെ വലിച്ചിഴച്ച് പുറത്തുകൊണ്ടു വന്ന് മൃഗീയമായ മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു. അതിനു ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഏറ്റവും വിചിത്രമായ കാര്യം പെണ്‍കുട്ടി പരാതി നല്‍കിയിട്ടും പോലിസ് ഈ ഗുണ്ടയ്‌ക്കെതിരേ ചെറുവിരല്‍ അനക്കാന്‍ പോലും തയ്യാറായില്ല. മേഖലയില്‍ ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications