കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍,ആറ്സൈനികര്‍ മരിച്ചു

Google Oneindia Malayalam News

Avalanche
ലഡാക്കിലെ സിയാച്ചിന്‍ ഗ്ലേസിയറിലുണ്ടായ മഞ്ഞിടിച്ചിലില്‍ ആറു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരാളെ കാണാതായിട്ടുണ്ട്. ഹനിഫ് സബ്‌സെക്ടറിലുണ്ടായ അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഹിമാലയത്തിലെ കാരകോരം പര്‍വതനിരയുടെ ഭാഗമായ സിയാച്ചിന്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ്. തന്ത്രപ്രധാനമായ മേഖലയായതിനാല്‍ പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ഇന്ത്യയിലെയും പാകിസ്താനിലെയും സൈനികരെ ഇവിടെ ഡ്യൂട്ടിയ്ക്കിടാറുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ടു രാജ്യങ്ങളിലെയും നൂറുകണക്കിന് സൈനികരുടെ ജീവന്‍ ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്. കടുത്ത മഞ്ഞുവീഴ്ചയാണ് പലപ്പോഴും അപകടം വരുത്തുക. മാസങ്ങള്‍ക്ക് മുമ്പ് പാകിസ്താന്‍ സൈനിക ക്യാംപിനുമുകളില്‍ മഞ്ഞുവീണ് നൂറുകണക്കിന് ഭടന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

ഈ മേഖലയില്‍ നിന്ന് സൈനികരെ പിന്‍വലിയ്ക്കാന്‍ ഇരുരാജ്യങ്ങളും നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ജൂണിലാണ് അവസാനമായി ചര്‍ച്ച നടന്നത്. പാകിസ്താന്‍ സൈന്യത്തിനാണ് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ 150 പേരും ഡിസംബര്‍ ആദ്യവാരം 21 പേരും കൊല്ലപ്പെട്ടിരുന്നു.

English summary
Six Indian Army soldiers were killed and one is missing in an avalanche that struck near the Siachen Glacier in Ladakh today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X