കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സിനിമകള്‍ക്കെതിരേ പാക് നിര്‍മാതാക്കള്‍

Google Oneindia Malayalam News

JabTakHaiJan
ഇസ്ലാമാബാദ്: ഇന്ത്യയില്‍ നിന്നുള്ള സിനിമകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പാകിസ്താന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ ഇത്തരമൊരു നീക്കം അത്യാവശ്യമാണ്.

സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ റാലികള്‍ സംഘടിപ്പിക്കും. നിരാഹാരമിരിക്കും. ഇതുകൊണ്ടുണ്ടാകുന്ന എല്ലാ ഭവിഷ്യത്തുകള്‍ക്കും സര്‍ക്കാര്‍ തന്നെയായിരിക്കും ഉത്തരവാദി-അസോസിയേഷന്‍ ചെയര്‍മാന്‍ സയീദ് നൂര്‍ മുന്നറിയിപ്പ് നല്‍കി.

1965ലെ യുദ്ധത്തിനുശേഷം ഇന്ത്യന്‍ സിനിമകള്‍ പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയിരുന്നു. എന്നാല്‍ അടുത്തകാലത്തായി ഇന്ത്യന്‍ സിനിമകളുടെ സ്‌ക്രീനിങിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരുന്നു.

ഷാറൂഖ് ഖാന്റെ ജബ് തക് ഹേ ജാനും അജയ് ദേവ്ഗണിന്റെ സണ്‍ ഓഫ് സര്‍ദാറും മള്‍ട്ടിപ്ലക്‌സുകളില്‍ തകര്‍ത്തോടുകയാണ്. അതേ സമയം ലാഹോര്‍ ആസ്ഥാനമായി(ലോലിവുഡ്) പുറത്തിറങ്ങുന്ന സിനിമകള്‍ കാണാന്‍ അധികം ആളുകളെത്തുന്നില്ല. നിലവാര തകര്‍ച്ച മൂലം പഞ്ചാബി ഭാഷയിലുള്ള ലോലിവുഡ് സിനിമകള്‍ കാണാന്‍ ആളെ കിട്ടാത്ത അവസ്ഥയിലാണിപ്പോള്‍.

English summary
The Pakistan Film Producers Association has asked the federal government to make a 90 per cent cut in the screening of Indian movies to give a boost to the domestic film industry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X