ജെറ്റ് ഓഹരികള്‍ ഇത്തിഹാസ് വാങ്ങുന്നു
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വെയ്‌സ് ജെറ്റ് എയര്‍വെയ്‌സിലെ അഞ്ചു ശതമാനം ഓഹരികള്‍ വാങ്ങുന്നു. താമസിയാതെ ഓഹരി പങ്കാളിത്തം 24 ശതമാനത്തിലേക്കുയര്‍ത്താനാണ് ഗള്‍ഫ് കമ്പനിയുടെ പദ്ധതി. കരാര്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ജെറ്റ് എയര്‍വെയ്‌സിലെ ഉന്ന ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ യുഎഇയിലാണുള്ളത്.
100 വിമാനങ്ങളുള്ള ജെറ്റ് എയര്‍വെയ്‌സ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന കമ്പനിയാണ്. നരേഷ് ഗോയലിന് കമ്പനിയില്‍ 79.99ശതമാനം ഓഹരികളാണുള്ളത്.
ജെറ്റും ഇത്തിഹാദും നേരത്തെ തന്നെ പരസ്പരധാരണയോടുകൂടി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ ഇന്ത്യന്‍ കമ്പനിയുടെ ഓഹരി വില കുതിച്ചുയര്‍ന്നു. 609ല്‍ വില്‍പ്പന തുടങ്ങിയ ഓഹരികള്‍ ഒരു സമയത്ത് 639.70 വരെ ഉയര്‍ന്നിരുന്നു.
നേരത്തെ ഇത്തിഹാദുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് അവകാശപ്പെട്ട കിങ് ഫിഷര്‍ കമ്പനിയുടെ ഓഹരികള്‍ക്ക് ഈ വാര്‍ത്ത തിരിച്ചടിയായി. അഞ്ചു ശതമാനത്തോളം താഴോട്ടിറങ്ങി.
സെപ്തംബര്‍ 30ന് ശേഷം സര്‍വീസ് പോലും നടത്താനാകാതെ വിഷമിക്കുകയാണ് കിങ്ഫിഷര്‍. നികുതി കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കമ്പനിയുടെ രണ്ടു വിമാനങ്ങള്‍ സേവനനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. മദ്യരാജാവായ വിജയ് മല്യ 2005ലാണ് ഈ കമ്പനി തുടങ്ങിയത്.












Click it and Unblock the Notifications