ദില്ലി പീഡനം, പെണ്‍കുട്ടിയുടെ നില ഗുരുതരം

ഞായറാഴ്ച രാത്രി ദില്ലിയിലെ വസന്ത് വിഹാര്‍ ഭാഗത്തുവെച്ചാണ് പെണ്‍കുട്ടിയ്ക്കും കൂട്ടുകാരനുമെതിരേ ആക്രമണമുണ്ടായത്. സിനിമ കഴിഞ്ഞ് മടങ്ങുന്നതിനിടെ സ്വകാര്യബസ്സില്‍ കയറിയ യുവതിയെ അഞ്ചു പേര്‍ന്ന് മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിനുശേഷം പെണ്‍കുട്ടിയെയും കൂട്ടുകാരനെയും വിവസ്ത്രരാക്കി ഓടുന്ന ബസ്സില്‍ നിന്നും പുറത്തേക്കെറിയുകയായിരുന്നു. ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ധിച്ചിട്ടുണ്ട്. തലയ്ക്കും കൈക്കും കാര്യമായ പരിക്കേറ്റ യുവാവും ചികിത്സയിലാണ്.
ആക്രമണം നടക്കുമ്പോള്‍ ബസ്സില്‍ ഏഴു പേരുണ്ടായിരുന്നുവെന്ന് യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. വിവിധ വൈറ്റ് ലൈന്‍ ബസ്സുകളില്‍ ജോലി ചെയ്യുന്ന 24 പേരെ പോലിസ് ഇതിനകം പിടികൂടിയിട്ടുണ്ട്. സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ ബസ് പോലിസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications